ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിന് കമീല എത്തും; കോഹിനൂര്‍ പതിപ്പിച്ച കിരീടം ധരിക്കില്ല
ക്യൂന്‍ മേരി കിരീടമാണ് ചാള്‍സിന്റെ കിരീടധാരണത്തിന് കമീല ഉപയോഗിക്കുക. ലണ്ടന്‍ ടവറില്‍ നിന്ന് ക്യൂന്‍ മേരി കിരീടം നീക്കം ചെയ്തിട്ടുണ്ട്

ലണ്ടന്‍: ചാള്‍സ് രാജാവിന്റെ കിരീട ധാരണ ചടങ്ങിന് കമീല രാജ്ഞി പങ്കെടുക്കും. എന്നാല്‍ അവര്‍ ധരിക്കുന്ന കിരീടത്തില്‍ ഇത്തവണ മാറ്റമുണ്ടാവും. വിശ്വവിഖ്യാതമായ കോഹിനൂര്‍ രത്‌നം അടങ്ങിയ കിരീടം അവര്‍ ചടങ്ങിന് ധരിക്കില്ല.
നിലവില്‍ കമീലയുടെ ശേഖരത്തിലാണ് കോഹിനൂര്‍ കിരീടമുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ ബ്രിട്ടന് സമ്മാനമായി നല്‍കിയതാണ് കോഹിനൂര്‍ രത്‌നം. കമീല തന്നെയാണ് ഈ കിരീടം ധരിക്കില്ലെന്ന് അറിയിച്ചത്.

മെയ് മാസത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബിയിലാണ് ചാള്‍സ് രാജാവിന്റെ കിരീട ധാരണം. ബക്കിങ്ഹാം പാലസ് വാര്‍ത്താക്കുറിപ്പിലാണ് കമീല കോഹിനൂര്‍ ധരിക്കില്ലെന്ന് അറിയിച്ചത്.
ക്യൂന്‍ മേരി കിരീടമാണ് ചാള്‍സിന്റെ കിരീടധാരണത്തിന് കമീല ഉപയോഗിക്കുക. ലണ്ടന്‍ ടവറില്‍ നിന്ന് ക്യൂന്‍ മേരി കിരീടം നീക്കം ചെയ്തിട്ടുണ്ട്. ഇത് അവിടെയായിരുന്നു ഡിസ്‌പ്ലേ വെച്ചത്. തുടര്‍ന്ന് ഇത് ഒന്ന് മോടി പിടിപ്പിക്കും.
കൂടുതല്‍ രത്‌നങ്ങളും, മറ്റ് മിനുക്ക് പണികളും ഇതിലുണ്ടാവും. കോഹിനൂര്‍ രത്‌നത്തിന് സമാനമായ ഒരു രത്‌നം ഇതിലുണ്ടാവും. ഇത് ആ രത്‌നത്തിന്റെ തനിപ്പകര്‍പ്പായിരിക്കും. എന്നാല്‍ ഒറിജിനല്‍ ആയിരിക്കില്ല.
അതേസമയം ഈ രത്‌നം നീക്കം ചെയ്യുമോ അതോ ആ കിരീടത്തില്‍ തന്നെ തുടര്‍ന്നും വെക്കുമോ എന്ന് മാത്രം അറിയില്ല. അതേസമയം ഇത് ആദ്യമായിട്ടാണ് നിലവിലുള്ള ഒരു കിരീടം തന്നെ കിരീടധാരണത്തിന് ഉപയോഗിക്കുന്നത്.












Click it and Unblock the Notifications