കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടണില്‍ കോവിഡ്‌ വാക്‌സിന്‍ ആദ്യം സ്വീകരിക്കുന്നത്‌ എലിസബത്ത്‌ രാജ്ഞി

Google Oneindia Malayalam News

ലണ്ടന്‍; ഫൈസര്‍ വാക്‌സിന്‍ വിതരണത്തിന്‌ അനുമതി നല്‍കിയ ബ്രിട്ടണില്‍ ആദ്യ കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കുന്നത്‌ ബ്രീട്ടീഷ്‌ രാജഞി എലിസബത്ത്‌. 94 കാരിയായ എലിസബത്ത്‌ രാജ്ഞിയും, 99 കാരനായ ഫിലിപ്‌ രാജകുമാരനുമാണ്‌ ആദ്യം കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കുക. വരുന്ന ചൊവ്വാഴ്‌ച്ച മുതല്‍ 80 വയസിനു മുകളില്‍ ഉള്ളവര്‍ക്ക്‌ കോവിഡ്‌ വാക്‌സിന്‍ നല്‍കി തുടങ്ങാനാണ്‌ ബ്രിട്ടീഷ്‌ ഭരണകൂടം പദ്ധതിയിടുന്നത്‌.

ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷനാണ്‌ ബ്രിട്ടന്‍ തയാറെടുക്കുന്നതെന്ന്‌ യുകെയിലെ ഉന്നത ആരോഗ്യ വിദഗ്‌ധര്‍ പറഞ്ഞു. കോവിഡ്‌ വാവാക്‌സിനോടുള്ള ജനങ്ങളുടെ പേടിയും ആശങ്കകളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ വാക്‌സിന്‍ ആദ്യം എലിസബത്ത്‌ രാജ്ഞിക്ക്‌ തന്നെ നല്‍കുന്നത്‌.

elizabath

ആദ്യഘട്ടത്തില്‍ 8 ലക്ഷം കോവിഡ്‌ വാക്‌സിന്‍ ഡോസുകളാണ്‌ ബെല്‍ജിയത്ത്‌ നിന്നും യുകെയില്‍ എത്തുക. 40 മില്യന്‍ ഫൈസര്‍ വാക്‌സിനാണ്‌ യുകെ ഓര്‍ഡര്‍ ചെയ്‌തിരിക്കുന്നത്‌. 21 ദിവസം കൊണ്ട്‌ 20 മില്യന്‍ ആളുകള്‍ക്ക വാക്‌സിനേഷന്‍ നല്‌കും. നിലവില്‍ രാജ്യത്ത്‌ ഇതിനായി 50 ആശുപത്രികളാണ്‌ സജീകരിച്ചിരിക്കുന്നത്‌. വാക്‌സിന്‍ 70മുതല്‍ 80വരെയുള്ള ടെംപറേച്ചറില്‍സൂക്ഷിക്കുക എന്നുള്ളതാണ്‌ ഏറ്റവും വലിയ വെല്ലുവിളി.

ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്ന 80 വയസിനു മുകളിലുള്ളവരുടെ പട്ടികയില്‍ എലിസബത്ത്‌ രാജ്ഞിയും, രാജകുമാരന്‍ ഫിലിപ്പും ഉള്‍പ്പെട്ടതിനാലാണ്‌ ആദ്യം അവര്‍ക്ക്‌ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന്‌ ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഡിസംബര്‍ 2നാണ്‌ ഫൈസര്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ യുകെ റഗുലേറ്റര്‍ അനുമതി നല്‍കിയത്‌. ലോകത്ത്‌ കോവിഡ്‌ വാക്‌സിന്‌ അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ്‌ യുകെ.

English summary
Queen Elizabeth first will receive covid vaccine in Uk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X