Get Updates
Get notified of breaking news, exclusive insights, and must-see stories!

Queen Elizabeth II: കോഹിനൂര്‍ വജ്രം പതിപ്പിച്ച എലിസബത്ത് രാജ്ഞിയുടെ ആ കിരീടം ഇനി ആര്‍ക്ക് സ്വന്തം

എലിസബത്ത് രാജ്ഞി ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. തന്നെക്കുറിച്ച് വരുംകാലം ഓര്‍ക്കാന്‍ ചരിത്രത്തില്‍ ധാരാളം ശേഷിപ്പ് ബാക്കിവെച്ചിട്ടാണ് എലിസബത്ത് രാജ്ഞി ഈ ലോകത്തില്‍ നിന്ന് പോയിരിക്കുന്നത്.

എലിസബത്ത് രാജ്ഞിയുടെ മൂത്ത മകന്‍ ചാള്‍സ് ആയിരിക്കും അടുത്ത രാജാവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം കോഹിനൂര്‍ വജ്രങ്ങൾ പതിപ്പിച്ച എലിസബത്ത് രാജ്ഞിയുടെ കീരടത്തിന്റെ അവകാശി ആരായിരിക്കും എന്നാണ്. നേരത്തെ തന്നെ ഈ കിരീടം ആര്‍ക്ക് ലഭിക്കുമെന്ന് എലിസബത്ത് രാജി സൂചന നല്‍കിയിട്ടുണ്ട്.

1

ചാള്‍സ് രാജകുമാരന്‍ രാജാവാകുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ രാജ്ഞിയാകുമെന്ന് ഈ വര്‍ഷം ആദ്യം രാജ്ഞി പ്രഖ്യാപിച്ചിരുന്നു. ഇത് സംഭവിക്കുമ്പോള്‍, കാമിലയ്ക്ക് രാജ്ഞിക്ക് ആയിരിക്കും അമ്മയുടെ പ്രശസ്തമായ കോഹിനൂര്‍ കിരീടം ലഭിക്കുന്നത്. ചരിത്രത്തില്‍ ഏറെ പ്രാധാനമുണ്ട് കോഹിനൂര്‍ വജ്രത്തിന്.

2

105.6 കാരറ്റ് വജ്രമാണ് കോഹിനൂര്‍. 14ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ കണ്ടെത്തിയ വജ്രം നൂറ്റാണ്ടുകളായി പലരിലേക്കും കൈകള്‍ മാറി. 1849-ല്‍, ബ്രിട്ടീഷുകാര്‍ പഞ്ചാബ് പിടിച്ചടക്കിയതിനുശേഷം, വജ്രം വിക്ടോറിയ രാജ്ഞിക്ക് വിട്ടുകൊടുത്തു. അന്നുമുതല്‍ ഇത് ബ്രിട്ടീഷ് ക്രൗണ്‍ ജ്വല്ലുകളുടെ ഭാഗമാണ് - എന്നാല്‍ ഇന്ത്യയുള്‍പ്പെടെ കുറഞ്ഞത് നാല് രാജ്യങ്ങള്‍ക്കിടയിലെങ്കിലും ചരിത്രപരമായ ഉടമസ്ഥാവകാശ തര്‍ക്കത്തിന്റെ വിഷയമായി ഇത് തുടരുന്നു.

സൗന്ദര്യം കൂടി വരുവാണല്ലോ!!!!..... ഓണാശംസകളുമായി മഡോണ എത്തി..ചിത്രം ഏറ്റെടുത്ത് ആരാധകർ

3

1937ല്‍ ജോര്‍ജ്ജ് ആറാമന്‍ രാജാവിന്റെ കിരീടധാരണത്തിനായി എലിസബത്ത് രാജ്ഞിക്ക് (പിന്നീട് രാജ്ഞി അമ്മ എന്നറിയപ്പെട്ടു) സൃഷ്ടിച്ച പ്ലാറ്റിനം കിരീടത്തിലാണ് കോഹിനൂര്‍ വജ്രം നിലവില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് ലണ്ടന്‍ ടവറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ചാള്‍സ് രാജകുമാരന്‍ രാജാവാകുമ്പോള്‍ അമൂല്യമായ പ്ലാറ്റിനവും വജ്ര കിരീടവും കാമിലയുടെ തലയില്‍ വയ്ക്കുമെന്ന് യുകെ ആസ്ഥാനമായുള്ള ഡെയ്ലി മെയില്‍ എക്സ്‌ക്ലൂസീവ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

4

1952 ൽ ആണ് അവർ രാജഭരണമേറ്റത്. അച്ഛൻ ജോർജ് ആറാമൻറെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യത്തിന്റെ ഭരണം ഏറ്റത്. ഏറ്റവും കൂടുതൽ കാലം ബ്രിട്ടൻ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. 2002 ൽ രാജഭരണത്തിൻറെ സുവ‍‍ർണ ജൂബിലിയാഘോഷിച്ചു. 2012 ൽ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചു. 2015 ൽ വിക്ടോറിയയുടെ റെക്കോ‍ർഡ് എലിസബത്ത് മറികടന്നു. അയർലൻറ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളിൽ ഒരാളായിരുന്നു രാജ്ഞി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+