കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതി: എലിസബത്ത് രാജ്ഞി ബക്കിംങ്ഹാം കൊട്ടാരം വിട്ടു? പുതിയ താവളം വിൻഡ്സർ കാസ്റ്റിൽ!!

Google Oneindia Malayalam News

ലണ്ടൻ: എലിസബത്ത് രാജ്ഞിയെ ബക്കിംഗ്ഹാം പാലസിൽ നിന്ന് വിൻഡ്സർ കാസ്റ്റിലിലേക്ക് താമസം മാറി. ഭർത്താവ് ഫിലിപ്പ് രാജകുമാരനൊപ്പമാണ് വിൻഡ്സർ കാസ്റ്റിലിലേക്ക് മാറിത്താമസിച്ചിട്ടുള്ളത്. 93കാരിയായ എലിസബത്ത് രാജ്ഞിയും 98 കാരനായ ഫിലിപ്പ് രാജകുമാരനും സാൻഡിഗ്രാം എസ്റ്റേറ്റിൽ നിരീക്ഷണത്തിൽ കഴിയും. സാധാരണ ഗതിയിൽ ബക്കിഗ്ംഹാം കൊട്ടാരത്തിൽ നിന്ന് എല്ലാ വ്യാഴാഴ്ചകളിലും ഇരുവരും വിൻഡ്സർ കാസ്റ്റിലിലേക്ക് പോകാറുണ്ട്. എന്നാൽ അതേസമയം രാജ്ഞിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും സാഹചര്യത്തിന് ഉചിതമായ തീരുമാനം വിൻഡ്സർ കാസ്റ്റിലിലേക്ക് മാറ്റുന്നതാണ് എന്നാണ് പാലസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കോവിഡ് 19: ലോക്‌നാഥ് ബഹ്‌റയെ നിരീക്ഷണത്തില്‍ വച്ചുവോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം: മുല്ലപ്പള്ളികോവിഡ് 19: ലോക്‌നാഥ് ബഹ്‌റയെ നിരീക്ഷണത്തില്‍ വച്ചുവോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം: മുല്ലപ്പള്ളി

ലണ്ടന്റെ മധ്യഭാഗത്താണ് ബക്കിംഗ്ഹാം കൊട്ടാരം സ്ഥിതിചെയ്യുന്നത്. ഇത് കണക്കിലെടുത്താണ് എലിസബത്ത് രാജ്ഞിയെ മാറ്റിയിട്ടുള്ളത്. മറ്റ് പരിപാടികൾ നിർദേശാനുസരണം നടക്കുമെന്നും ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചിട്ടുണ്ട്. നിരവധി പരിചാരകരുള്ള കൊട്ടാരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളും പ്രമുഖരും രാഷ്ട്രീയ നേതാക്കളുമായി നിരവധി പേരാണ് സന്ദർശകരായി എത്താറുള്ളത്.

queenelizabeth-

എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെങ്കിലും ഇവിടെ നിന്ന് മാറ്റുന്നതാണ് ഉചിമതെന്നാണ് കൊട്ടാരത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ദി സൺ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പുറമേ പ്രായമുള്ളവരെ ആഴ്ചകൾക്കുള്ളിൽ സമ്പൂർണ്ണമായും ഐസൊലേഷനിലേക്ക് മാറ്റാനുള്ള പദ്ധതിയുള്ളതായി യുകെ ഹെൽത്ത് സെക്രട്ടഫി മാറ്റ് ഹാൻകോക്ക് സ്ഥിരീകരിച്ചിരുന്നു.

രാജ്യത്ത് കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഐസൊലേഷനിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്ത് 21 പേരാണ് കൊറോണയെത്തുടർന്ന് മരിച്ചത്. ഒറ്റ ദിവസം കൊണ്ട് 11 പേരാണ് ബ്രിട്ടനിൽ മരിച്ചത്. രാജ്യത്ത് 1,140 പേർക്കാണ് രാജ്യത്ത് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്ത് 5,300 പേരാണ് കൊറോണ ബാധിച്ച് ഇതിനകം മരിട്ടത്. രോഗം ബാധിച്ചവരുടെ എണ്ണം 142, 000 പേർക്കാണ് സ്ഥിരീകരിച്ചത്. 135 ലോകരാജ്യങ്ങളിലാണ് ഇതിനകം കൊറോണ സ്ഥിരീകരിച്ചത്. നൂറിലധികം രാജ്യങ്ങളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് ബുധനാഴ്ച ലോകാരോഗ്യ സംഘടന രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

കൊറോണയെ പ്രതിരോധിക്കാന്‍ 10 മില്യണ്‍, സാര്‍ക്ക് ഭരണതലവന്‍മാരുടെ കൂടിക്കാഴ്ച്ചയില്‍ പ്രഖ്യാപനം ഇങ്ങനെകൊറോണയെ പ്രതിരോധിക്കാന്‍ 10 മില്യണ്‍, സാര്‍ക്ക് ഭരണതലവന്‍മാരുടെ കൂടിക്കാഴ്ച്ചയില്‍ പ്രഖ്യാപനം ഇങ്ങനെ

 കൊറോണ: മൂന്നാറിൽ അതീവ ജാഗ്രത, വിദേശ ബുക്കിംഗ് നിർത്തിവെച്ചു, നിലപാട് കടുപ്പിച്ച് സർക്കാർ.. കൊറോണ: മൂന്നാറിൽ അതീവ ജാഗ്രത, വിദേശ ബുക്കിംഗ് നിർത്തിവെച്ചു, നിലപാട് കടുപ്പിച്ച് സർക്കാർ..

English summary
Queen Elizabeth, Prince Philip To Be Moved Out Of Buckingham Palace Over Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X