കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേഗന്‍ മര്‍ക്കലിന്റെയും ഹാരി രാജകുമാരന്റെയും തീരുമാനത്തെ പിന്തുണച്ച് ബ്രിട്ടീഷ് രാജ്ഞി

  • By S Swetha
Google Oneindia Malayalam News

ദില്ലി: രാജകീയ പദവികള്‍ വിട്ടൊഴിയുകയാണെന്ന ഹാരി രാജകുമാരന്റെയും മേഗന്‍ മര്‍ക്കലിന്റെയും തീരുമാനത്തിന് പിന്തുണയുമായി ബ്രിട്ടീഷ് രാജ്ഞി. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് പദവികള്‍ ഒഴിയുകയാണെന്ന് ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ശിഷ്ഠ കാലം ബ്രിട്ടനിലും വടക്കേ അമേരിക്കയിലുമായി കഴിയാനാണ് തീരുമാനം. ക്രിസ്മസിന് ശേഷം ഇരുവരും രാജകീയ ചുമതലകളില്‍ നിന്ന് പിന്മാറിയിരുന്നു.

ആകാശത്ത് കൗണ്ട് ഡൗണ്‍; 9,8,ബൂം.. സര്‍ അവര്‍ മരിച്ചു; സുലൈമാനിയെ കൊലപ്പെടുത്തിയത് വിശദീകരിച്ച് ട്രംപ്ആകാശത്ത് കൗണ്ട് ഡൗണ്‍; 9,8,ബൂം.. സര്‍ അവര്‍ മരിച്ചു; സുലൈമാനിയെ കൊലപ്പെടുത്തിയത് വിശദീകരിച്ച് ട്രംപ്

മകള്‍ ആര്‍ച്ചിക്കൊപ്പം മേഗന്‍ ഇപ്പോള്‍ കാനഡയിലാണ്. തീരുമാനത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായി എലിസബത്ത് രാജ്ഞി അറിയിച്ചു. എന്നാല്‍ പദവികള്‍ ഉപേക്ഷിക്കുന്നതിനൊപ്പം പൊതുപണം സ്വീകരിക്കുന്നതും ഇരുവരും അവസാനിപ്പിക്കണം. പലതവണയായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്. 2020ലെ വസന്തകാലത്തിന് ശേഷം പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നും ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

meganmerkel-1

ഫ്രോഗ്മോര്‍ കോട്ടേജ് പുതുക്കിപ്പണിയുന്നതിനായി ചെലവാക്കിയ തുക ഇരുവരും തിരിച്ചു നല്‍കണമെന്നും ഇത് യുകെ കുടുംബ ഭവനമായി തുടരുമെന്നും കൊട്ടാരം അറിയിച്ചു. ഫ്രോഗ്മോര്‍ പുതുക്കിപ്പണിയാന്‍ 22 കോടി രൂപ ചെലവായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടൊപ്പം കുടുംബ ഭവനമായി നിലനിര്‍ത്താനുള്ള വാടക നല്‍കുകയും വേണം. ഹാരി, മേഗന്‍, ആര്‍ച്ചി എന്നിവര്‍ എപ്പോഴും എന്റെ കുടുംബത്തിലെ പ്രിയപ്പെട്ട അംഗങ്ങളായിരിക്കുമെന്ന് ദമ്പതികളെ അനുഗ്രഹിച്ച് കൊണ്ട് രാജ്ഞി പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇരുവരും നേരിട്ട വെല്ലുവിളികള്‍ തിരിച്ചറിഞ്ഞതായും രാജ്ഞി കൂട്ടിച്ചേര്‍ത്തു. മാസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോഴത്തെ തീരുമാനം. രാജകുടുംബങ്ങള്‍ സ്ഥാനമൊഴിയുമ്പോള്‍ അവര്‍ ഉപേക്ഷിക്കുന്ന കാര്യങ്ങള്‍ക്ക് പുറമേ സൈനിക നിയമനങ്ങളില്‍ നിന്നും ഹാരി പിന്മാറേണ്ടി വരും. രാജ്ഞിയും മേഗനും ഹാരിയും തമ്മില്‍ ആഴ്ചകളോളം നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ പ്രസ്താവന.

English summary
Queen Elizabeth supports Prince Harry and Meghan Markle over surrender their royal titles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X