കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി റാനിയ രാജ്ഞി

മ്യാന്‍മര്‍ സൈന്യത്തിന്റെ അതിക്രമങ്ങളെ തുടര്‍ന്ന് പലായനം ചെയ്യേണ്ടി വന്ന റോഹിംഗ്യന്‍ മുസ്ലിംകള്‍ക്ക് ആശ്വാസവുമായി ജോര്‍ദാനിലെ റാനിയ രാജ്ഞി ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളിലെത്തി

  • By Desk
Google Oneindia Malayalam News

കോക്‌സ് ബസാര്‍: മ്യാന്‍മര്‍ സൈന്യത്തിന്റെ അതിക്രമങ്ങളെ തുടര്‍ന്ന് പലായനം ചെയ്യേണ്ടി വന്ന റോഹിംഗ്യന്‍ മുസ്ലിംകള്‍ക്ക് ആശ്വാസവുമായി ജോര്‍ദാനിലെ റാനിയ രാജ്ഞി ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളിലെത്തി. ഇന്റര്‍നാഷനല്‍ റെസ്‌ക്യൂ കമ്മിറ്റി ബോര്‍ഡംഗം, യു.എന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ശക്തയായ വക്താവ് എന്നീ നിലകളിലാണ് റാനിയ രാജ്ഞി കോക്‌സ് ബസാറിലെത്തിയത്. ഹൃദയഭേദകവും കരളലിയിപ്പിക്കുന്നതുമായ കാഴ്ചകളാണ് അഭയാര്‍ഥി ക്യാംപുകളിലേതെന്നും അന്താരാഷ്ട്ര സഹായം ഉടനെ എത്തിക്കണമെന്നും അവര്‍ പറഞ്ഞു.

രാഹുൽ ഗാന്ധിയും ഹര്‍ദിക് പട്ടേലും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടന്നോ? സിസിടിവി ദൃശ്യങ്ങൾ വൈറൽ!!
ജോര്‍ദാന്‍ എന്നും റോഹിംഗ്യക്കാര്‍ക്കൊപ്പമുണ്ടാവും. റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന ലോകത്തിന്റെ നിലപാട് മാപ്പര്‍ഹിക്കാത്തതാണ്- അവര്‍ പറഞ്ഞു. റോഹിംഗ്യന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിന് ധനസമാഹരണാര്‍ഥം യൂറോപ്യന്‍ യൂനിയനും കുവൈത്തും സംയുക്തമായി ജനീവയില്‍ സമ്മേളനം ചേരുന്ന സന്ദര്‍ഭത്തിലാണ് റാനിയ രാജ്ഞിയുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ സഹായമെത്തിക്കുന്നതിന് അടിയന്തരമായി ആവശ്യമുള്ള 434 ദശലക്ഷം ഡോളര്‍ സമാഹരിക്കുകയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. തുകയുടെ 26 ശമതാനം മാത്രമേ ഇതിനകം ലഭ്യമായിട്ടുള്ളൂ എന്ന് യു.എന്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് ഓഫീസ് വക്താവ് വനേസ ഹുഗെനിന്‍ അറിയിച്ചിരുന്നു.

റോഹിംഗ്യന്‍


ജനീവയില്‍ യോഗം ചേരുന്നവര്‍ ഉദാരമായും വേഗത്തിലും സഹായം നല്‍കാന്‍ തയ്യാറാവണമെന്ന് രാജ്ഞി പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിനനുസരിച്ചുള്ള പ്രതികരണമാണ് സഹായ രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. ഒരു മുസ്ലിം ന്യൂനപക്ഷം ഈ രീതിയില്‍ അവഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് എല്ലാവരും ആലോചിക്കണമെന്നും അവര്‍ പറഞ്ഞു. റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ ഭരണകൂടം നടത്തുന്ന വംശഹത്യയെക്കുറിച്ച് അറിയാമായിരുന്നിട്ടും അന്താരാഷ്ട്ര സമൂഹം പാലിക്കുന്ന മൗനം അത് തടസ്സമില്ലാതെ തുടരാന്‍ കാരണമായിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

English summary
Queen Rania of Jordan visited Rohingya refugee camps in Ukhia and Cox’s Bazar in Bangladesh on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X