• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയുടെ സാസമ്പത്തിക നില താളം തെറ്റി... സർക്കാറിന്റെ പിടിപ്പുകേട്, രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നെന്ന് ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷനൽ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിൽ രാഹുൽ ഗാന്ധി

  • By Desk

ദുബായ്: യുഎഇയിൽ സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധി അബുദാബിയിൽ ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷനൽ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു . വ്യവസായ പ്രമുഖരായ എം എ യൂസഫലി ബി. ആർ ഷെട്ടി ഷംസീർ വയലിൻ കൂടാതെ ബിസിനസ്സ് രംഗത്തെ പ്രമുഖരും പങ്കെടുത്തു . അബുദാബി ദുസിത്താനി ഹോട്ടലിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ വ്യവസായ സമൂഹം രാഹുൽ ഗാന്ധിയെ പോലുള്ള നേതാക്കളിൽ വലിയ പ്രതീക്ഷകളാണ് വെച്ച് പുലർത്തുന്നതെന്ന് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

പാലക്കാട്ടെ കള്ളനോട്ട് കേസ്: രണ്ടുപേര്‍കൂടി അറസ്റ്റില്‍, പിടിച്ചെടുത്തത് 2000 രൂപയുടെ കള്ളനോട്ട്!!

ഇന്ത്യയുടെ സാമ്പത്തീക നിലയിലും ജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുവാനുള്ള സർക്കാർ സംവിധാനങ്ങളും ഭരണ സംവിധാനങ്ങളുടെ പിടിപ്പ് കേട് കൊണ്ട് തന്നെ താളം തെറ്റുന്ന കാഴ്ചയും ഓരോ ഇന്ത്യക്കാരനെയും വേദനിപ്പിക്കുന്നതായ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ മുതലെടുപ്പിനായ് ഇത്തരം സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഇന്ത്യയുടെ നിലനിൽപിന് തന്നെ ഭീഷണിയാണെന്ന് അന്ധേഹം വ്യക്തമാക്കി . സിബിഐ, റിസർച്ച് ബാങ്ക് ഗവർണ്ണരുടെ രാജി തുടങ്ങിയ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം.

രാഷ്ട്രീയ മുതലെടുപ്പിനായ് സർക്കാർ സംവിധാനങ്ങളും ഭരണ സംവിധാനങ്ങളും ദുരുപയോഗം ചെയ്യുന്നത് ഇന്ത്യയുടെ നിലനിൽപിന് തന്നെ ഭീഷണിയാണെന്ന് രാഹുൽ ഗാന്ധി. ഇന്ത്യയുടെ സാമ്പത്തീക നിലയിലും ജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുവാനുള്ള സർക്കാർ സംവിധാനങ്ങളും ഭരണ സംവിധാനങ്ങളും

താളം തെറ്റുന്ന കാഴ്ചയും ഓരോ ഇന്ത്യക്കാരനെയും വേദനിപ്പിക്കുന്നതായ് രാഹുൽ ഗാന്ധി പറഞ്ഞു.

അബുദാബിയിൽ ഇന്ത്യൻ ബിസിനസുകാരുടെ കൂട്ടായ്മ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് തൊഴിലില്ലായ്മയാണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നോട്ടുനിരോധനം ആണ് തൊഴിലില്ലായ്മക്ക് വഴിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമേഖലയിൽ വൻ ക്രമക്കേടുകൾ നടന്നു വരികയാണ് എന്നതിന്റെ ഉദാഹരണമാണ് റാഫേൽ ഇടപാടെന്നു രാഹുൽ ഗാന്ധി ആരോപിച്ചു. വിമാന മേഖലയിൽ പരിചയം ഇല്ലാത്ത അംബാനിയും കമ്പനിയും എങ്ങനെ ഈ കോൺട്രാക്ട് ഒപ്പിച്ചെടുത്തു എന്നത് അതിശയകരമാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പരിപാടി വൻ‍ വിജയമായിരുന്നു. വൻ ജനപങ്കാളിത്തമായിരുന്നു പരിപാടിയിലുണ്ടായിരുന്നത്. ക്രിക്കറ്റ് സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരുന്നു. പരിപാടി വിജയമാക്കി തീർത്ത എല്ലാവർക്കും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ദുബായിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച എല്ലാ പരിപാടികളും വൻ വിജയമാക്കിത്തീർക്കാൻ പരിശ്രമിച്ച എല്ലാവർക്കും നന്ദി. കോൺഗ്രസിന്റെ കേരള യൂണിറ്റിനും വളണ്ടിയർമാർക്ക്ും പ്രത്യേക നന്ദിയെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

ഇപ്പോഴും അവിവാഹിതനായി തുടർന്നത് മോദിയെ മാതൃകയാക്കിയാണോ എന്ന ചോദ്യത്തിന് രാഹുൽ രസകരമായ മറുപടി നൽകി. ഞാൻ അദ്ദേഹത്തെ മാതൃകയാക്കുന്നില്ല കാരണം മോഡി വിവാഹിതനാണ് എന്നായിരുന്നു രാഹുലിനെ മറുപടി. സാമൂഹിക മാധ്യമങ്ങളിലൂടെ കുതന്ത്രങ്ങൾ പ്രചരിപ്പിക്കുകയാണ് ബിജെപി എന്നും രാഹുൽ ആരോപിച്ചു. എന്നാൽ സത്യം എന്നും നിലനിൽക്കുമെന്നും രാഹുൽഗാന്ധി പറഞ്ഞു.

ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ച രാഹുൽ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിക്കുകയും, പ്രവാസികൾക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ബിജെപി അധികാരമേറ്റശേഷമുള്ള നാലരവര്‍ഷം ഇന്ത്യയില്‍ അസഹിഷ്ണുതയുടെ കാലഘട്ടമാണ്. വിനയമില്ലാതെ സഹിഷ്ണുത അസാധ്യമാണെന്നും നരേന്ദ്രമോദിയെ പരോക്ഷമായി വിമർശിച്ച് രാഹുൽ പറഞ്ഞിരുന്നു.

English summary
Rahul Gandhi attended an event organized by Indian Business Professional Group in Abu Dhabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more