കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിഷയത്തിൽ നിലപാട് മാറ്റി രാഹുൽ ഗാന്ധി; ആചാരങ്ങൾ സംരക്ഷിക്കണം, സ്ത്രീ പുരുഷ സമത്വം സംരക്ഷിക്കപ്പെടണം എന്ന കോടതി നിലപാടും പ്രസക്തമാണ്!!

  • By Desk
Google Oneindia Malayalam News

ദുബായ്: ശബരിമല വിഷയത്തിൽ നിലപാട് മാറ്റി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണം എന്ന വാദത്തിൽ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയിൽ നടന്ന് പത്രസമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

രാഹുൽ ഗാന്ധി യുഎഇയിലെ ഏറ്റവും വലിയ മസ്ജിദായ അബുദാബി ഗ്രാന്റ് മോസ്കിൽ സന്ദർശനം നടത്തി; മത ,ഭാഷ , രാജ്യ ഭേദമില്ലാതെ ഏവർക്കും പള്ളിയിലേക്ക് പ്രവേശിക്കാൻ കഴിയുന്നത് രാജ്യത്തിന്റെ സ്നേഹമാണ് കാണിക്കുന്നതെന്ന് രാഹുൽ

സ്ത്രീ പുരുഷ സമത്വം സംരക്ഷിക്കപ്പെടണം എന്ന കോടതി നിലപാടും പ്രസക്തമാണ്. ഈ വിഷയത്തിൽ താൻ നേരത്തെ നിലപാടിൽ മാറ്റമുണ്ട്. ഇതിൽ ഖണ്ഡിതമായ അഭിപ്രായം പറയാൻ കഴിയില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് സംസാരിച്ചതിന് ശേഷമാണ് നിലപാടിൽ മാറ്റം.

Rahul Gandhi

ശബരിമലയിൽ എന്ത് വേണം എന്നത് ഞങ്ങളുടെ മനസാക്ഷിക്ക് വിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം കേട്ടതില്‍നിന്നാണ് കാര്യങ്ങള്‍ വ്യക്തമായത്. എന്നാൽ സ്ത്രീകളുടെ അവാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, ശബരിമല സങ്കീര്‍ണമായ വിഷയമാണ്. എന്നാല്‍ സുപ്രീംകോടതി വിധിയെപ്പറ്റി പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
English summary
Rahul Gandhi on Sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X