കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം വേണം; പ്രവാസികളുടെ വിഷയത്തില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി, കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം

Google Oneindia Malayalam News

ദുബായ്: കടുത്ത നിയന്ത്രണങ്ങള്‍ തുടരുമ്പോഴും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് കേസുകള്‍ മരണങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി 17426 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത് 122 പേര്‍ മരിക്കുകയും ചെയ്തു. കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത് പ്രവാസികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

നാട്ടിലേക്ക് തിരികെ വരാന്‍ മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പേര്‍ തയ്യാറാണെങ്കിലും ഇന്ത്യന്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് അനുകൂല സമീപനമില്ലാത്തതാണ് തടസമായിരിക്കുന്നത്. കേരളമുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഒടുവില്‍ വിഷയത്തില്‍ ഇടപെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരിക്കുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

നിലപാട് കടുപ്പിച്ച്

നിലപാട് കടുപ്പിച്ച്

നാട്ടിലേക്ക് മടങ്ങള്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുപോവാന്‍ താല്‍പര്യമെടുക്കാത്ത രാജ്യങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് യുഎഇ വിദേശ കാര്യ മന്ത്രാലയം നേരത്തെ രംഗത്ത് എത്തിയിരുന്നു. പൗരന്‍മാരെ സ്വീകരിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്ന് എമിറേറ്റ് വ്യക്തമാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്.

പരിഗണനയില്‍

പരിഗണനയില്‍

സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് ക്വാട്ട വെട്ടിക്കുറയ്ക്കുന്നത് പരിഗണനയിലാണെന്നും മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. എന്നാല്‍ പ്രവാസികളുടെ കാര്യത്തിൽ യുഎഇ നിലപാട്‌ കടുപ്പിച്ചതായി ഔദ്യോഗികമായി വിവരമില്ലെന്നായിരുന്നു ഞായറാഴ്‌ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞത്.

ഞങ്ങള്‍ തയ്യാര്‍

ഞങ്ങള്‍ തയ്യാര്‍

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ തയ്യാറായ പ്രവാസികളെ നാട്ടിലെത്തിക്കുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ബന്നയും നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗ ബാധ ഇല്ലാത്തവരെയാണ് നാട്ടിലെത്തിക്കുകയെന്നാണ് അദ്ദേഹം അറിയിച്ചത്.

പരിശോധനയ്ക്ക് ശേഷം

പരിശോധനയ്ക്ക് ശേഷം

മെഡിക്കല്‍ പരിശോധന നടത്തി രോഗ ബാധ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്നും അംബാസിഡര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തിലും ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല. നിലവില്‍ എവിടെ കഴിയുന്നുവോ അവിടെ തന്നെ തുടരാനാണ് കേന്ദ്രത്തിന്‍റെ നിര്‍ദേശം.

രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍

രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍

ഇതിനിടയിലാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഉണ്ടാവുന്നത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരായ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.

അതീവ നിരാശയിലാണ്

അതീവ നിരാശയിലാണ്

കോവിഡ് പ്രതിസന്ധിയും വ്യാവസായങ്ങള്‍ അടച്ചു പൂട്ടിയതും കാരണം മിഡില്‍ ഈസ്റ്റ് മേഘലയില്‍ കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ വലിയ ദുരതിത്തിലാണ്. വീട്ടിലേക്ക്​ വരാൻ സാധിക്കാത്തതിനാൽ അവർ അതീവ നിരാശയിലാണ്​. ക്വാറ​ൻറീൻ സൗകര്യങ്ങൾ തയാറാക്കി പ്രവാസി​കളായ സഹോദരി സഹോദരൻമാരെ നാട്ടിലെത്തിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സര്‍വ്വീസ് പ്രഖ്യാപിച്ചെങ്കിലും

സര്‍വ്വീസ് പ്രഖ്യാപിച്ചെങ്കിലും

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വിവിധ വിമാന കമ്പനികള്‍ നേരത്തെ സര്‍വ്വീസ് പ്രഖ്യാപിച്ചെങ്കിലും സര്‍വീസിനുള്ള നിയന്ത്രണം നീക്കുന്ന കാര്യത്തില്‍ ഇന്ത്യ ഇതുവരെ അനുകൂല നിലപാട് സ്വീകരിക്കാതിരുന്നത് തിരിച്ചടിയാവുകയായിരുന്നു. ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുന്നത് എ​മി​റേ​റ്റ്​​സും ഇ​ത്തി​ഹാ​ദും സ​ർ​വി​സ്​ ന​ട​ത്താ​ൻ ത​യാ​റാ​ണെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു.

15 മുതല്‍

15 മുതല്‍

ഫ്ലൈ ദുബൈ ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങുമെന്ന് അറിയിച്ചിരുന്നു. മറ്റ് രാജ്യങ്ങളിലേക്ക് എമിറേറ്റ്സും എത്തിഹാദും ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തില്‍ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും സംസ്ഥാനത്തിന് പുറത്ത് ചെ​ന്നൈ, അ​ഹ്​​മ​ദാ​ബാ​ദ്​, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്​, ല​ഖ്​​നോ, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ സ​ര്‍വീസ് നടത്തുമെന്നാണ് ഫ്ലൈ ദുബൈ അറിയിച്ചിരുന്നത്.

നാട്ടില്‍ എത്തിക്കണം

നാട്ടില്‍ എത്തിക്കണം

അതേസമയം, ഗള്‍ഫില്‍ കഴിയുന്നവരെ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യ ശക്തമായി വരികയാണ്. നിരവധി സംഘടനകളാണ് ഈ ആവശ്യം ഉയര്‍ത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിവേദനം നൽകിയിരുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലിയും വേതനവുമില്ലാതെ ആയിരക്കണക്കിന് പ്രവാസി മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നത്.

മതിയായ ചിക്തയും ഭക്ഷണവുമില്ല

മതിയായ ചിക്തയും ഭക്ഷണവുമില്ല

ജോലി നഷ്ടമായവരില്‍ വലിയൊരു വിഭാഗവും സന്ദര്‍ശക വിസയില്‍ എത്തിയവരും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. കോവിഡ് അല്ലാതെ മറ്റ് പല അസുഖങ്ങളാലും ബുദ്ധിമുട്ടുന്നവരും ഭക്ഷണവും മതിയായ ചികിത്സയും കിട്ടാതെ കഷ്ടത അനുഭിവിച്ച് വരുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കോടതി പറഞ്ഞത്

കോടതി പറഞ്ഞത്

എന്നാല്‍, പ്രവാസി ഇന്ത്യക്കാർ ഇപ്പോൾ അതതു രാജ്യങ്ങളിൽ തുടരുന്നതാണ് ഉചിതമെന്നായിരുന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം അഭിപ്രയാപ്പെട്ടത്. പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടിയാവശ്യപ്പെട്ട 7 ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം പരിഗണിച്ചത്.

Recommended Video

cmsvideo
Rahul gandhi says special flights needed to bring back expatriates
സർക്കാർ പരിശോധിക്കണം

സർക്കാർ പരിശോധിക്കണം

വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ ഇപ്പോള്‍ നാട്ടിലെത്തിക്കുന്നത് പ്രായോഗികമല്ലെന്നും യാത്രാനിയന്ത്രണം ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളെ ബാധിക്കാമെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാര്‍
ഉന്നയിച്ച ആവശ്യങ്ങളും സർക്കാർ പരിശോധിക്കണമെന്നു കോടതി പറഞ്ഞു. ഹർജി നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും. പ്രവാസികളും വിദ്യാർഥികളുമുൾപ്പെടെ 1.3 കോടി ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളില്‍ കഴിയുന്നത്.

മെയ് 3 വരെ സ്കൂളുകള്‍ തുറക്കില്ല; മദ്യവും സിഗരറ്റും ഇല്ല, തൊഴിലുറപ്പ് തുടങ്ങാം- നിര്‍ദേശം ഇങ്ങനെമെയ് 3 വരെ സ്കൂളുകള്‍ തുറക്കില്ല; മദ്യവും സിഗരറ്റും ഇല്ല, തൊഴിലുറപ്പ് തുടങ്ങാം- നിര്‍ദേശം ഇങ്ങനെ

 'ഔദാര്യം': ട്രംപിനെതിരെ ഐക്യരാഷ്ട്ര സംഘന; അതിനുള്ള സമയം അല്ലിത്, നമുക്ക് ഒന്നിച്ച് നില്‍ക്കാം 'ഔദാര്യം': ട്രംപിനെതിരെ ഐക്യരാഷ്ട്ര സംഘന; അതിനുള്ള സമയം അല്ലിത്, നമുക്ക് ഒന്നിച്ച് നില്‍ക്കാം

English summary
Rahul gandhi says special flights needed to bring back expatriates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X