കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി; രണ്ടുദിവസം യുഎഇയില്‍, ശേഷം പാര്‍ലമെന്റില്‍

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഗാന്ധി യുഎഇയില്‍ | Oneindia Malayalam

ദുബായ്: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ വിദേശ പര്യടനം. യുഎഇയില്‍ അദ്ദേഹം രണ്ടുദിവസം സന്ദര്‍ശനം നടത്തും. വരുന്ന വെള്ളി, ശനി ദിവസങ്ങളിലാണ് രാഹുല്‍ ഗാന്ധി ദുബായിലുണ്ടാകുക. രാഹുല്‍ ഗാന്ധിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം യുഎഇയിലെ ഇന്ത്യക്കാരുമായി ചര്‍ച്ച ചെയ്യും. ശേഷം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യയില്‍ കര്‍ഷകരുടെയും തൊഴില്‍ രഹിതരുടെയും വിഷയമാണ് രാഹുല്‍ ഗാന്ധി പ്രധാനമായും ഇതുവരെ ഉന്നയിച്ചിരുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി പ്രഖ്യാപിച്ച ഒട്ടേറെ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കുകയും ചെയ്തു. അടുത്ത പടിയെന്നോണമാണ് പ്രവാസി വിഷയത്തില്‍ കൂടി അദ്ദേഹം ഇടപെടുന്നത്....

യുഎഇ സന്ദര്‍ശനത്തില്‍

യുഎഇ സന്ദര്‍ശനത്തില്‍

രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനത്തില്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്ന് എഐസിസി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് പറഞ്ഞു. യുഎഇയിലെ പ്രവാസി സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ പരിശോധിച്ചുവരികയാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള വെല്ലുവിളികള്‍ അടക്കം ഒട്ടേറെ വിഷയങ്ങളില്‍ പരിഹാരം കാണേണ്ടതുണ്ടെന്നും വ്യാസ് പറഞ്ഞു.

പൊതുപരിപാടിയില്‍ പ്രസംഗിക്കും

പൊതുപരിപാടിയില്‍ പ്രസംഗിക്കും

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 11ന് നടക്കുന്ന ഇന്തോ അറബ് കള്‍ച്ചറല്‍ പ്രോഗ്രാമില്‍ ചീഫ് ഗസ്റ്റാണ് രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിന വാര്‍ഷികം പ്രോഗ്രാമില്‍ ആഘോഷിക്കും. പരിപാടിയിലേക്ക് 11000 പേര്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ കെഎംസിസി വഴിയും രജസ്‌ട്രേഷന്‍ നടക്കുന്നുണ്ട്.

 70 നാടന്‍ കലാകാരന്‍മാര്‍

70 നാടന്‍ കലാകാരന്‍മാര്‍

1000 ബസുകളാണ് പരിപാടിക്ക് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 70 നാടന്‍ കലാകാരന്‍മാര്‍ അണിനിരക്കുന്ന പരിപാടിയുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മുമ്പായിരിക്കും ഇവരുടെ പരിപാടികള്‍. 11ന് നാല് മണി മുതല്‍ എട്ട് മണിവരെയാണ് പരിപാടി.

യുഎഇയില്‍ ആദ്യം

യുഎഇയില്‍ ആദ്യം

യുഎഇയിലെ സാധാരണക്കാരായ പ്രവാസികളെ കാണുന്നതിന് രാഹുല്‍ ഗാന്ധി സമയം കണ്ടെത്തും. ലേബര്‍ ക്യാംപില്‍ കഴിയുന്നവരുമായി ആശയവിനിമയം നടത്തും. വിദ്യാര്‍ഥികള്‍, ബിസിനസുകാര്‍ എന്നിവരുമായും അദ്ദേഹം സംവദിക്കും. ചില യുഎഇ മന്ത്രിമാരെയും രാഹുല്‍ ഗാന്ധി കാണുന്നുണ്ട്. നേരത്തെ രാഹുല്‍ ഗാന്ധി അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ സമാനമായ പരിപാടികളില്‍ പങ്കെടുത്തിരുന്നു.

രണ്ടുദിവസത്തെ പരിപാടി ഇങ്ങനെ

രണ്ടുദിവസത്തെ പരിപാടി ഇങ്ങനെ

ജനുവരി പതിനൊന്നിന് യുഎഇയിലെത്തുന്ന രാഹുല്‍ ഗാന്ധി ദുബായിലെ ലേബര്‍ ക്യാംപിലുള്ളവരുമായി സംവദിക്കും. കൂടാതെ ബിസിനസുകാരെ കാണും. വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തും. സ്റ്റേഡിയത്തില്‍ പ്രസംഗിക്കും. പന്ത്രണ്ടാം തിയ്യതി അബുദാബിയിലേക്ക് പോകും. യുഎഇ മന്ത്രിമാരെ കാണും. അവിടെയും ബിസിനസുകാരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ശൈഖ് സായിദ് പള്ളി സന്ദര്‍ശിക്കും. ശേഷം നാട്ടിലേക്ക് തിരിക്കും.

ദേശീയ പണിമുടക്ക് രണ്ടാം ദിവസം; തലസ്ഥാനത്ത് ട്രെയിനുകൾ തടയുന്നു, 200ൽ അധികം പേർക്കെതിരെ കേസ്ദേശീയ പണിമുടക്ക് രണ്ടാം ദിവസം; തലസ്ഥാനത്ത് ട്രെയിനുകൾ തടയുന്നു, 200ൽ അധികം പേർക്കെതിരെ കേസ്

English summary
Rahul Gandhi to meet Indian workers, professionals during UAE visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X