• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ദുബായിൽ രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയിലെ സുന്ദരി.. ആരെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ

cmsvideo
  രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയിലെ സുന്ദരി ആര് | Oneindia Malayalam

  ദുബായ്: ദുബായിയെ ഇളക്കി മറിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനത്തിന് തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ ആണ് രാഹുല്‍ ഗാന്ധി ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.

  വന്‍ ജനക്കൂട്ടമാണ് രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിന് പുറത്ത് കാത്ത് നിന്നത്. ആരവങ്ങള്‍ക്കിടെ രാഹുല്‍ ഇറങ്ങിച്ചെല്ലുകളും ആളുകള്‍ക്ക് കൈ കൊടുക്കുകയും ചെയ്തു. ചിലരുമായി സെല്‍ഫി എടുക്കുകയും ചെയ്തു. അക്കൂട്ടത്തിലൊകു സുന്ദരിക്കുട്ടി സോഷ്യല്‍ മീഡിയയുടെ കണ്ണിലുടക്കിയിരിക്കുകയാണ്. ആരാണത് എന്ന അന്വേഷണമായി പിന്നെ..

  സെൽഫിയിലെ സുന്ദരി

  സെൽഫിയിലെ സുന്ദരി

  രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളേന്തിയും ആര്‍പ്പ് വിളിച്ചും രാജകീയമായ സ്വീകരണമാണ് യുഇഎ ജനത നല്‍കിയത്. സ്വീകരണത്തിന്റെ ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്ക് വെയ്ക്കുകയും ചെയ്തു. അക്കൂട്ടത്തിലൊരു സെല്‍ഫി സുന്ദരിയായ ഒരു പെണ്‍കുട്ടിക്കൊപ്പമാണ്. ഈ ഫോട്ടോ ആകട്ടെ പൊടുന്നനെ വൈറലായി. ആരാണ് ആ പെണ്‍കുട്ടി എന്ന ചോദ്യങ്ങളും അഭ്യൂഹങ്ങളും പരന്നു.

  ആ പെൺകുട്ടി മലയാളി

  ആ പെൺകുട്ടി മലയാളി

  ആ പെണ്‍കുട്ടി യുഎഇ സ്വദേശിനിയായ ആര്‍ജി ആരാധിക ആണെന്നും അതല്ല വിമാനത്താവളത്തിലെ ജീവനക്കാരി ആണെന്നും ആളുകള്‍ ചിത്രത്തിന് കമന്റ് ചെയ്തു. അന്വേഷണങ്ങള്‍ ഒടുവില്‍ എത്തി നിന്നത് നമ്മുടെ കേരളത്തിലാണ്. അതേ.. ആ പെണ്‍കുട്ടി നമ്മുടെ നാട്ടുകാരിയാണ്. മലയാളി. കാസര്‍കോഡ് സ്വദേശിനിയായ ഹസിന്‍ അബ്ദുല്ല ആണ് ആ വൈറല്‍ ഗേള്‍.

  രാഹുല്‍ ഗാന്ധിയുടെ ആരാധിക

  രാഹുല്‍ ഗാന്ധിയുടെ ആരാധിക

  രാഹുല്‍ ഗാന്ധിയുടെ ആരാധികയായ ഹസിന്‍ സഹോദരനായ നൗഫലിനൊപ്പം രാഹുല്‍ ഗാന്ധിയെ കാണാന്‍ വിമാനത്താവളത്തില്‍ ചെന്നിരുന്നു. എന്നാല്‍ തിരിക്ക് കാരണം രാഹുലിനൊപ്പം ഫോട്ടോ എടുക്കുക എന്ന ഹസിന്റെ ആഗ്രഹം നടന്നില്ല. ഫോട്ടോ എടുക്കണം എന്ന ആഗ്രഹത്തിന് പുറത്തത് ഹസിന്‍ രാഹുല്‍ താമസിക്കുന്ന ജുമൈറ ബീച്ച് ഹോട്ടലില്‍ എത്തി.

  വൈറലാകുമെന്നറിയാതെ

  വൈറലാകുമെന്നറിയാതെ

  രാഹുല്‍ ഗാന്ധിയെ കാണാന്‍ നേരത്തെ അനുമതി വാങ്ങിയാണ് കുടുംബത്തോടൊപ്പം ഹസിനെത്തിയത്. രാഹുലിനെ കാണുകയും സെല്‍ഫി എടുക്കുകയും ചെയ്തു. ഈ ചിത്രം മറ്റുളളവയ്‌ക്കൊപ്പം രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ കഥ മാറി. രാഹുല്‍ ഈ ചിത്രം പോസ്റ്റ് ചെയ്യുമെന്നോ അത് വൈറലാകുമെന്നോ കരുതിയിരുന്നില്ലെന്ന് ഹസിന്‍ പറയുന്നു.

  പ്രമുഖരുമായി കൂടിക്കാഴ്ച

  പ്രമുഖരുമായി കൂടിക്കാഴ്ച

  രണ്ട് ദിവസത്തെ രാഹുല്‍ ഗാന്ധിയുടെ യുഎഇ പര്യടനം തുടരുകയാണ്. ജുമൈറ ഹോട്ടലില്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ നിരവധി പ്രമുഖരെത്തി. ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി, ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിംഗ് സൂരി, ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ പ്രഭാത ഭക്ഷണം. തുടര്‍ന്ന് ജബല്‍ അലിയിലെ ലേബര്‍ ക്യാപ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.

  മോദിക്ക് പരിഹാസം

  മോദിക്ക് പരിഹാസം

  താന്‍ വന്നത് മന്‍ കീ ബാത്തിന് അല്ലെന്നും നിങ്ങളെ കേള്‍ക്കാനാണെന്നും രാഹുല്‍ പറഞ്ഞത് പ്രവാസികള്‍ കയ്യടിയോടെ സ്വീകരിച്ചു. ഈ നാട് നിര്‍മ്മിച്ചത് നിങ്ങളാണ്. നിങ്ങളെ ഓരോരുത്തരേയും ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടി അഭിനന്ദിക്കുന്നു. താനും നിങ്ങളെ പോലെ ഒരുവന്‍ ആണെന്നും ഈ സന്ദര്‍ശനം ഭാഗ്യമാണെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്ത് പോര്‍മുഖം തുറന്നുവെന്നും എല്ലാവരും ഒപ്പമുണ്ടാകണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു.

  English summary
  That girl in selfie with Rahul Gandhi is a Malayali
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more