കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധി യുഎഇയിലെ ഏറ്റവും വലിയ മസ്ജിദായ അബുദാബി ഗ്രാന്റ് മോസ്കിൽ സന്ദർശനം നടത്തി; മത ,ഭാഷ , രാജ്യ ഭേദമില്ലാതെ ഏവർക്കും പള്ളിയിലേക്ക് പ്രവേശിക്കാൻ കഴിയുന്നത് രാജ്യത്തിന്റെ സ്നേഹമാണ് കാണിക്കുന്നതെന്ന് രാഹുൽ

  • By Desk
Google Oneindia Malayalam News

ദുബായ്: യുഎഇ സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധി യുഎഇയിലെ ഏറ്റവും വലിയ മസ്ജിദായ അബുദാബി ഗ്രാന്റ് മോസ്കിൽ സന്ദർശനം നടത്തി . വ്യവസായ പ്രമുഖനായ എംഎ യൂസഫലി, അദീബ് എന്നിവരും രാഹുൽ ഗാഡിയോടപ്പം ഉണ്ടായിരുന്നു . നിർമ്മാണ മികവും പരിപാലന രീതി യേയും കുറിച്ച് രാഹുൽ ഗാന്ധി അധികൃതരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു .

രാജ്യത്തിന്റെ പൈതൃകം വിളിച്ചോതുന്ന രീതിയിലാണ് പള്ളിയുടെ നിർമ്മാണമെന്നതും മത ,ഭാഷ , രാജ്യ ഭേദമില്ലാതെ ഏവർക്കും പള്ളിയിലേക്ക് പ്രവേശിക്കാൻ കഴിയുന്നത് ഈ രാജ്യത്തിന്റെ സ്നേഹമാണ് വ്യക്തമാക്കിത്തരുന്നതെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു . ഗ്രാന്റ് മോസ്കിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അടങ്ങിയ പുസ്തകം അധികൃതരിൽ നിന്നും അദ്ദേഹം ഏറ്റുവാങ്ങി.

Rahul Gandhi

രണ്ട് ദിവസത്തെ രാഹുൽ ഗാന്ധിയുടെ യുഎഇ സന്ദർശനത്തിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പരിപാടി വിജയമാക്കിത്തീര്‍ത്ത പ്രവര്‍ത്തകർക്കും വളണ്ടിയർമാർക്കും നന്ദി പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

English summary
Rahul Gandhi visiting Grand Mosque in Abu Dhabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X