Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധി യുഎഇയിൽ; മൻ കീ ബാത്തിനല്ല, നേരിട്ട് കാണാനെത്തിയതെന്ന് തൊഴിലാളി ക്യാമ്പിൽ രാഹുൽ!!

Recommended Video

cmsvideo
    UAEയിൽ രാഹുലിന് കരഘോഷം | Oneindia Malayalam

    ഞാൻ മൻകിബാത്തിന് വന്നതല്ല നിങ്ങളെ നേരിട്ട് കാണാൻ വന്നതാണ് മോദിയെ കളിയാക്കി രാഹുലിന്റെ പ്രസംഗം . രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി ഇന്ന് കാലത്ത് ജബൽ അലിയിലെ സാധാരണ തൊഴിലാളികളുടെ താമസ സ്ഥലത്ത് നേരിട്ടെത്തിയാണ് തന്റെ യുഎഇ സന്ദർശനത്തിന്റെ ഭാഗമായുള്ള പരിപാടികൾക്ക് തുടക്കം കുറിച്ചത്.

    രാഷ്ട്രീയ വിഷയങ്ങൾ കൂടുതലായ് പ്രസംഗത്തിൽ കയറി വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ സംസാരത്തിലുട നീളം വ്യക്തമായിരുന്നു . എങ്കിലും കിട്ടിയ ചെറിയ അവസരങ്ങളിൽ രാഷ്ട്രീയം ഉൾപ്പെടുത്തിയത് ലേബർ ക്യാമ്പിൽ തിങ്ങി കൂടിയ ആയിരങ്ങളിൽ ആവേശമുണർത്തി.

    Rahul Gandhis UAE visit

    യു എ ഇ യുടെ വളർച്ചയിൽ ഇവിടെ നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ ഇന്ത്യക്കാരായ സാധാരണ തൊഴിലാളികളുടെ പങ്ക് വിലപ്പെട്ടതാണെന്നും ഇവിടുത്തെ ഭരണാധികാരികൾ നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നന്ദി അറിയിക്കുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി.

    ഇന്ന് വൈകീട്ട് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സാംസ്കാരിക പരിപാടിയാണ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ ഔദ്യോഗിക പരിപാടി . നാളെ കാലത്ത് അബുദാബിയിൽ ബിസിനസ്സ് രംഗത്തെ പ്രമുഖരുമായ് അദ്ധേഹം ചർച്ച നടത്തുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+