കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിക്കാന്‍ ട്രാക്കില്‍ തീയിട്ട് യുഎസ് റെയില്‍വേ, കാരണം അതിശൈത്യം

  • By Desk
Google Oneindia Malayalam News

ചിക്കാഗോ: അതിശൈത്യം കൊണ്ട് വലയുകയാണ് അമേരിക്ക. ജനജീവിതം ദുസഹമാകും വിധമാണ് അമേരിക്കയിലെ ശൈത്യകാലം കടന്നുപോകുന്നത്. പോസ്റ്റല്‍ സര്‍വീസുകളടക്കം അതിശൈത്യം കാരണം നിശ്ചലമാക്കിയിരിക്കയാണ്. ഇതിനിടെയാണ് റെയില്‍വേ ട്രാക്കില്‍ തീയിട്ട് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുന്ന യുഎസ് റെയില്‍വേ ഉദ്യോഗസ്ഥരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകുന്നത്. റെയില്‍വേ ട്രാക്കിനിടയില്‍ മരവിച്ച നിലയിലായ ട്രെയിനുകളെ മോചിപ്പിക്കാനാണ് ഈ പഴയ പരീക്ഷണവുമായി റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തിയത്.

ഹരിയാനയില്‍ ബിജെപിക്ക് ആശ്വാസം; ഉപതിരഞ്ഞെടുപ്പില്‍ ജയം, ക്രമക്കേടെന്ന് പ്രതിപക്ഷം, ലാത്തിചാര്‍ജ്

ഇത്തരത്തില്‍ ട്രാക്കിന് തീയിട്ടാല്‍ ട്രെയില്‍ ഗതാഗതം സുഗമമായി പോകുമെന്നതിനാലാണ് ഇത് ചെയ്യുന്നത്. പാളത്തിലെ ലോഹം ചൂടിപിടിക്കുമെന്നതിനാല്‍ ശൈത്യകാലത്ത് അമേരിക്കയില്‍ ചെയ്തുവരുന്നതാണിത്. ട്രാക്കിന് തീപിടിച്ച ചിത്രം ചിക്കാഗോ റെയില്‍വേ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

railway-track-1

മൈനസ് 22 ഡിഗ്രിയാണ് ചിക്കാഗോയിലെ താപനില. അമേരിക്കയില്‍ തുടരുന്ന അതിശൈത്യത്തിനെ കുറിച്ച് പലവിധത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകുന്നത്. ഇത്തരത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തന്‍റെ ട്വീറ്റിനാല്‍ വിവാദത്തിലായിരുന്നു.

English summary
Railway track set on fire in Chicago due to unbeatable cold in the city. This helps to smooth functioning of train in track
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X