അടുത്ത മൂന്ന് ദിവസം യുഎഇയ്ക്ക് നിര്‍ണായകം, എന്തിനും തയ്യാറായി പൊലീസും ദുരന്ത നിവാരണ സേനയും
അബുദാബി: അടുത്ത മൂന്ന് ദിവസത്തേയ്ക്ക് യുഎഇ ഉള്‍പ്പടെ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയയ്ക്കും ഇടിയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. യുഎഇയ്ക്ക് പുറനെ ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.
ബുധനാഴ്ച മുതലാണ് മഴ പെയ്യാന്‍ സാധ്യതയുള്ളത്. കാലാവസ്ഥ ബുള്ളറ്റിനുകള്‍ ശ്രദ്ധിയ്ക്കണമെന്നും ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യുഎഇയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റിയോറോളജി ആന്‍ഡ് സീസ്‌മോളജി (എന്‍സിഎംഎസ്) ആണ് മുന്നറിയിപ്പ് നല്‍കുന്നത്. തിങ്കഴാള്ചയും യുഎഇയില്‍ പലയിടത്തും ഇടിമിന്നലുണ്ടായിരുന്നു.

ഒമാനില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും പറയുന്നു. യുഎഇയില്‍ സ്ഥിരതയില്ലാത്ത കാലാവസ്ഥയാകും വരും ദിവസങ്ങളില്‍ തുടരുക. യുഎഇ ദുരന്ത നിവാരണ സേനയും ട്വിറ്ററിലൂടെ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിവിധ എമിറേറ്റുകളില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ പൊലീസും അധികൃതരും തയ്യാറായിരിയ്ക്കുകയാണ്.












Click it and Unblock the Notifications