കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ വിഷയം ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയില്‍ ഉന്നയിച്ച പാകിസ്താന് തിരിച്ചടി

Google Oneindia Malayalam News

നിയാമി: ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയില്‍ ജമ്മു-കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്താന് തിരിച്ചടി. ജമ്മു കശ്മീര്‍ വിഷയം പ്രത്യേകം ചര്‍ച്ചയ്ക്ക് എടുക്കണമെന്ന പാകിസ്ഥാന്‍റെ ആവശ്യം സംഘടനയിലെ അംഗരാജ്യങ്ങള്‍ അംഗീകരിച്ചില്ല. നൈജര്‍ തലസ്ഥാനമായ നിയാമിയില്‍ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് പാകിസ്താന് തിരിച്ചടിയേറ്റത്. വിഷയം പ്രത്യേക ചര്‍ച്ചയ്ക്ക് എടുക്കണമെന്ന ആവശ്യം നിരാകരിച്ചതിനൊപ്പം തന്നെ ഈ വിഷയത്തില്‍ പ്രത്യേക അനുബന്ധ യോഗം നടത്താനുള്ള നീക്കവും പരാജയപ്പെട്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഒഐസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലെ പൊതുപ്രസ്താവനയില്‍ കശ്മീര്‍‍ വിഷയം സംബന്ധിച്ച് പരാമര്‍ശം ഉണ്ടെന്ന് അവകാശപ്പെട്ടു കൊണ്ട് ശനിയാഴ്ച വൈകുന്നേരം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഓഫീസ് പ്രത്യേക പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു. പാകിസ്താന്‍റെ വലിയ വിജയം എന്ന രീതിയില്‍ പാക് വിദേശകാര്യ മന്ത്രാലയവും ഈ വിഷയം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പൊതുപ്രസ്താവനയില്‍‍ ആഗോള വിഷയങ്ങള്‍ സംബന്ധിച്ച് പരാമര്‍ശം വരുന്നത് സ്വഭാവികമാണെന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യ വൃത്തങ്ങളുടെ പ്രതികരണം.

 imran-khan

ജമ്മു കശ്മീര്‍ വിഷയം പ്രത്യേകം ചര്‍ച്ചയ്ക്ക് എടുക്കണമെന്ന പാകിസ്ഥാന്‍റെ ആവശ്യം സംഘടനയിലെ അംഗരാജ്യങ്ങള്‍ അംഗീകരിച്ചില്ലെന്നത് പാകിസ്താനേറ്റ തിരിച്ചടിയാണെന്നും ഇന്ത്യന്‍ വിദേശകാര്യ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ശേഷമുള്ള കാര്യങ്ങള്‍ ഒഐസി പ്രത്യേക ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നായിരുന്നു യോഗത്തില്‍ പങ്കെടുക്കുന്ന പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ ആവശ്യം.

എന്നാല്‍ അത് ആഭ്യന്തരകാര്യം മാത്രമാണെന്നായിരുന്നു യോഗത്തിന്‍റെ പൊതുനിലപാട്. ഇതോടെ മറ്റു ഒഐസി അംഗങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ പങ്കെടുപ്പിച്ച് ഉച്ചകോടിക്ക് സമാന്തരമായി ഒരു യോഗം നടത്താനും പാകിസ്താന്‍ ശ്രമം നടത്തി. എന്നാല്‍ സൗദി അറേബ്യ ഉള്‍പ്പടേയുള്ള രാജ്യങ്ങള്‍ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഈ നീക്കത്തില്‍ നിന്നും പാകിസ്താന് പിന്നോട്ട് പോവേണ്ടി വന്നു.

ബംഗാളും കേരളവും മാറുമോ? 2021ല്‍ അഞ്ച് തിരഞ്ഞെടുപ്പുകള്‍, ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകംബംഗാളും കേരളവും മാറുമോ? 2021ല്‍ അഞ്ച് തിരഞ്ഞെടുപ്പുകള്‍, ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകം

 സ്ഥാനാര്‍ത്ഥിയാണ് പക്ഷേ ഡോക്ടറുമാണ്, നാട്ടുകാരുടെ ജനപ്രിയ ഡോക്ടറുടെ അങ്കം എല്‍ഡിഎഫിന് വേണ്ടി സ്ഥാനാര്‍ത്ഥിയാണ് പക്ഷേ ഡോക്ടറുമാണ്, നാട്ടുകാരുടെ ജനപ്രിയ ഡോക്ടറുടെ അങ്കം എല്‍ഡിഎഫിന് വേണ്ടി

Recommended Video

cmsvideo
3 വാക്‌സിനുകള്‍ ഉടന്‍ വിപണയില്‍ | Oneindia Malayalam

 അയ്യപ്പന്‍ ഒരുകാലത്തും ക്ഷമിക്കില്ലെന്ന് പറഞ്ഞു ; വെളിപാടിന്റെ പുസ്തകത്തില്‍ കുറ്റബോധം: ലാല്‍ ജോസ് അയ്യപ്പന്‍ ഒരുകാലത്തും ക്ഷമിക്കില്ലെന്ന് പറഞ്ഞു ; വെളിപാടിന്റെ പുസ്തകത്തില്‍ കുറ്റബോധം: ലാല്‍ ജോസ്

English summary
Pakistan retaliates by raising Kashmir issue in Organisation of Islamic Cooperation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X