കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്ക തൂത്തുവാരി രജപക്‌സെ ബ്രദേഴ്‌സ്... മൂന്നില്‍ രണ്ട് ഭൂരിപക്ഷം; ഇനി സര്‍വ്വാധിപത്യം

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രജപക്‌സെ സഹോദരങ്ങള്‍ക്ക് വന്‍ വിജയം. മഹീന്ദ രജപക്‌സെ നേതൃത്വം നല്‍കുന്ന ശ്രീലങ്ക പൊതുജന പാര്‍ട്ടി (എസ്എല്‍പിപി) മൂന്നില്‍ രണ്ട് സീറ്റുകള്‍ നേടിയാണ് വിജയം ഉറപ്പിച്ചത്. 225 ല്‍ 145 സീറ്റുകളും രജപക്‌സെയുടെ പാര്‍ട്ടിയാണ് നേടിയത്. അഞ്ച് സീറ്റുകളില്‍ ഇവരുടെ സഖ്യകക്ഷികളും വിജയിച്ചിട്ടുണ്ട്.

ശ്രീലങ്കയെ വിറപ്പിച്ച അധോലോക നായകന് തമിഴ്‌നാട്ടില്‍ അന്ത്യം, കൊന്നത് വിഷം കൊടുത്തോ? ദുരൂഹതശ്രീലങ്കയെ വിറപ്പിച്ച അധോലോക നായകന് തമിഴ്‌നാട്ടില്‍ അന്ത്യം, കൊന്നത് വിഷം കൊടുത്തോ? ദുരൂഹത

എസ്എല്‍പിപിയുടെ പ്രധാന എതിരാളികള്‍ നേടിയത് 54 സീറ്റുകള്‍ മാത്രമാണ്. സജിത് പ്രേമദാസയുടെ സമാഗി ജന ബലവേഗയാണ് ഇത്. മുന്‍ പ്രധാനമന്ത്രിയായ റനില്‍ വിക്രമസിംഗെയ്ക്ക് ഒപ്പമായിരുന്നു സജിത് പ്രേമദാസ ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ആ പാര്‍ട്ടി പിളര്‍ത്തിയാണ് സമാഗി ജന ബലവേഗ രൂപീകരിച്ചത്.

Rajapaksa brothers

ഇരുപത് വര്‍ഷത്തോളമായി രജപക്‌സെ കുടുംബമാണ് ശ്രീലങ്കയിലെ ഭരണം കൈയ്യാളുന്നത്. ഇത്തവണയും ഇവര്‍ തന്നെ ആയിരിക്കും വിജയം നേടുക എന്നായിരുന്നു പ്രവചനങ്ങള്‍. 75 ശതമാനം പോളിങ് ആയിരുന്നു ഇത്തവണ രേഖപ്പെടുത്തിയത്.

മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിയായും സഹോദരന്‍ ഗോദബായ രജപക്‌സെ പ്രസിഡന്റ് ആയും അധികാരത്തില്‍ തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്ത് ഇനി ഭരണഘടനാ പരിഷ്‌കാരങ്ങള്‍ നടത്താന്‍ രജപക്‌സെ സഹോദരങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാവില്ല എന്ന് കൂടി ഉറപ്പായിക്കഴിഞ്ഞു.

Rajapaksa

പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് പാര്‍ട്ടി സ്വന്തമാക്കിയത് എന്നാണ് എസ്എല്‍പിപി നേതാവ് ഉദയ ഗമ്മന്‍പിള്ള പറഞ്ഞത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹീന്ദ രജപക്‌സെയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. രജപക്‌സെ തന്നെയാണ് തന്റെ ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അഭിനന്ദനം അറിയിച്ചുകൊണ്ട് ഫോണ്‍ ചെയ്തതില്‍ നന്ദി പറഞ്ഞുകൊണ്ടായിരുന്നു മഹീന്ദ രജപക്‌സെയുടെ ട്വീറ്റ്. ഇന്ത്യ- ശ്രീലങ്ക ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുമെന്നും അദ്ദഹം വ്യക്തമാക്കിയിട്ടുണ്ട്.

2020 മാര്‍ച്ചില്‍ പ്രസിഡന്റ് ഗോദബായ രജപക്‌സെ പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. അതിന് ശേഷം കൊവിഡ് ഭീതിയെ തുടര്‍ന്ന് ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു. ഇതുവരെ 2,839 കൊവിഡ് കേസുകളാണ് ശ്രീലങ്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ 11 മരണങ്ങള്‍ മാത്രമാണ് ഇവിടെ കൊവിഡ് മൂലം ഉണ്ടായത്.

ബെയ്‌റൂട്ടില്‍ പൊട്ടിയത് എന്ത്? റഷ്യക്കാരന്റെ അമോണിയം നൈട്രേറ്റോ ഹിസ്ബുള്ളയുടെ ആയുധങ്ങളോ?ബെയ്‌റൂട്ടില്‍ പൊട്ടിയത് എന്ത്? റഷ്യക്കാരന്റെ അമോണിയം നൈട്രേറ്റോ ഹിസ്ബുള്ളയുടെ ആയുധങ്ങളോ?

സച്ചിന്റെ പ്ലാന്‍ അവസാനിച്ചിട്ടില്ല, 4 ദിവസം, വസുന്ധരയുടെ മടക്കം കളി മാറ്റും, നെഞ്ചിടിപ്പ്!!സച്ചിന്റെ പ്ലാന്‍ അവസാനിച്ചിട്ടില്ല, 4 ദിവസം, വസുന്ധരയുടെ മടക്കം കളി മാറ്റും, നെഞ്ചിടിപ്പ്!!

English summary
Rajapaksa Brother gets a Landslide Election victory in Sri Lanka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X