രാഷ്ട്രീയപകപോക്കല്‍ അവസാനിപ്പിക്കണമെന്ന് രാജപക്സെ
കൊളംബോ: ശ്രീലങ്കയിലെ പുതിയ സര്‍ക്കാറിനോട് രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിക്കണമെന്ന് മുന്‍പ്രസിഡന്റ് മഹിന്ദ രാജപക്സെ. ശ്രീലങ്കയുടെ തെക്കന്പ്രവിശ്യയിലെ രാജപക്സെയുടെ വസതിയില്‍ പോലീസ് റെയ്ഡ് നടത്തിയതിനെത്തുടര്‍ന്നാണ് മുന്‍ പ്രസിഡന്റ് സര്‍ക്കാറിനെതിരെ രംഗത്തു വന്നത്.
1931 മുതല്‍ ഞങ്ങളുടെ കുടുംബം രാഷ്ട്രീയത്തിലുണ്ട്. എന്നാല്‍ ഒരിക്കല്‍പ്പോലും വീടുകളില്‍ തിരച്ചിലുണ്ടായിട്ടില്ല. ഇപ്പോഴത്തെ റെയ്ഡിനു പിന്നില്‍ രാഷ്ട്രീയപക മാത്രമാണെന്ന് രാജപക്സെ ആരോപിക്കുന്നു.

ഹംബാന്‍ടോട്ട ജില്ലയിലെ ടാങ്കല്ലെയിലെ രാജപക്സെയുടെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഒരു ലംബോര്‍ഗിനി സ്പോര്‍ട്സ് കാറിനു വേണ്ടിയായിരുന്നു തിരച്ചില്‍. കാര്‍ കണ്ടെത്താനായില്ലെന്ന് രാജപക്സെയുടെ മകന് നമല്‍ രാജപക്സെ അറിയിച്ചു. രാജപക്സെയുടെയും കുടുംബാംഗങ്ങളുടെയും ആഢംബരജീവിതത്തിന്റെ ദൃശ്യങ്ങള്‍ സര്ക്കാര്മാധ്യമങ്ങള് പുറത്തുവിട്ടിരുന്നു.
ജനുവരി 8ന് നടന്ന തിരഞ്ഞെടുപ്പില്‍ മൈത്രിപാല സിരിസേനയോട് പരാജയപ്പെട്ട ശേഷം രാജപക്സെ പലവിധത്തിലുള്ള ആരോപണങ്ങള്‍ നേരിടുകയാണ്. സിരിസേനയുടെ തിരഞ്ഞെടുപ്പുവിജയത്തെ അസാധുവാക്കാന്‍ രാജപക്സെ പട്ടാളഅട്ടിമറി ശ്രമം നടത്തിയതായി നേരത്തേ സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications