കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയപകപോക്കല്‍ അവസാനിപ്പിക്കണമെന്ന് രാജപക്‌സെ

  • By Aswathi
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയിലെ പുതിയ സര്‍ക്കാറിനോട് രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിക്കണമെന്ന് മുന്‍പ്രസിഡന്റ് മഹിന്ദ രാജപക്‌സെ. ശ്രീലങ്കയുടെ തെക്കന്‍പ്രവിശ്യയിലെ രാജപക്‌സെയുടെ വസതിയില്‍ പോലീസ് റെയ്ഡ് നടത്തിയതിനെത്തുടര്‍ന്നാണ് മുന്‍ പ്രസിഡന്റ് സര്‍ക്കാറിനെതിരെ രംഗത്തു വന്നത്.

1931 മുതല്‍ ഞങ്ങളുടെ കുടുംബം രാഷ്ട്രീയത്തിലുണ്ട്. എന്നാല്‍ ഒരിക്കല്‍പ്പോലും വീടുകളില്‍ തിരച്ചിലുണ്ടായിട്ടില്ല. ഇപ്പോഴത്തെ റെയ്ഡിനു പിന്നില്‍ രാഷ്ട്രീയപക മാത്രമാണെന്ന് രാജപക്‌സെ ആരോപിക്കുന്നു.

Rajapaksa

ഹംബാന്‍ടോട്ട ജില്ലയിലെ ടാങ്കല്ലെയിലെ രാജപക്‌സെയുടെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഒരു ലംബോര്‍ഗിനി സ്‌പോര്‍ട്‌സ് കാറിനു വേണ്ടിയായിരുന്നു തിരച്ചില്‍. കാര്‍ കണ്ടെത്താനായില്ലെന്ന് രാജപക്‌സെയുടെ മകന്‍ നമല്‍ രാജപക്‌സെ അറിയിച്ചു. രാജപക്‌സെയുടെയും കുടുംബാംഗങ്ങളുടെയും ആഢംബരജീവിതത്തിന്റെ ദൃശ്യങ്ങള്‍ സര്‍ക്കാര്‍മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ജനുവരി 8ന് നടന്ന തിരഞ്ഞെടുപ്പില്‍ മൈത്രിപാല സിരിസേനയോട് പരാജയപ്പെട്ട ശേഷം രാജപക്‌സെ പലവിധത്തിലുള്ള ആരോപണങ്ങള്‍ നേരിടുകയാണ്. സിരിസേനയുടെ തിരഞ്ഞെടുപ്പുവിജയത്തെ അസാധുവാക്കാന്‍ രാജപക്‌സെ പട്ടാളഅട്ടിമറി ശ്രമം നടത്തിയതായി നേരത്തേ സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

English summary
Sri Lanka's beleaguered former president Mahinda Rajapaksa today asked the new government to stop 'political revenge', a day after his country home in the southern province was raided by police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X