കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ച; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് ശഅബാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ഞായറാഴ്ച റമദാന്‍ മാസപ്പിറവി കണ്ടില്ല. തുടര്‍ന്നാണ് ചൊവ്വാഴ്ച റമദാന്‍ ഒന്നാകുമെന്ന നിഗമനത്തില്‍ എത്തിയത്. ഖത്തറില്‍ ചൊവ്വാഴ്ച റമദാന്‍ ഒന്നാകും എന്ന് ഔഖാഫ് അറിയിച്ചെങ്കിലും പിന്നീട് ട്വീറ്റ് തിരുത്തി. ഇന്ന് മാസപ്പിറവി കാണുന്നതിന് അനുസരിച്ച് തീരുമാനം അറിയിക്കും. വിവധ കേന്ദ്രങ്ങളില്‍ മാസപ്പിറവി കാണുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

1

ബ്രിട്ടനില്‍ ഇന്ന് മാസപ്പിറവി കാണുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുര്യാസ്തമയത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്ന് ബ്രിട്ടനിലെ പണ്ഡിതന്‍മാരുടെ കൂട്ടായ്മ വിഫാഖുല്‍ ഉലമ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് നോര്‍ത്ത് അമേരിക്കയില്‍ എളുപ്പത്തില്‍ ചന്ദ്ര പിറവി കാണാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. ആഫ്രിക്കയിലും ഇന്ന് മാസപ്പിറവി കാണുമെന്നാണ് പ്രതീക്ഷ.

വട്ടിയൂര്‍ക്കാവ് കൈവിട്ടു? കോണ്‍ഗ്രസ് വെട്ടില്‍, പ്രമുഖര്‍ പാലം വലിച്ചു... കടുത്ത നടപടിയെന്ന് മുല്ലപ്പള്ളിവട്ടിയൂര്‍ക്കാവ് കൈവിട്ടു? കോണ്‍ഗ്രസ് വെട്ടില്‍, പ്രമുഖര്‍ പാലം വലിച്ചു... കടുത്ത നടപടിയെന്ന് മുല്ലപ്പള്ളി

Recommended Video

cmsvideo
എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

സൗദിയില്‍ തറാവീഹ് നമസ്‌കാരം റക്കഅത്തുകള്‍ കുറയ്ക്കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. മക്കയിലെയും മദീനയിലെയും ഹറമുകളില്‍ 20ന് പകരം 8 റക്കഅത്തുകളാക്കുമെന്നാണ് സൂചന. കൊറോണ രോഗ വ്യാപന ആശങ്ക നിലനില്‍ക്കുന്നതിനിലാണിത്. ഇന്ത്യയില്‍ ഇന്ന് റമദാന്‍ മാസപ്പിറവി കാണുമെന്ന് അഭിപ്രായമുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ വൈകീട്ട് പണ്ഡിതമാന്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കും. ഇന്ന് മാസപ്പിറവി കണ്ടാല്‍ ഇന്ത്യയിലും സൗദിയിലുമെല്ലാം ഒരേ ദിവസമാകും റമദാന്‍ വ്രതാരംഭം. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണയും കടുത്ത നിയന്ത്രണത്തോടെയാണ് ആഘോഷങ്ങള്‍.

അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
Ramadan 2021: Saudi starts from Tuesday, America and Britain Muslims to decide today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X