കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാന്‍: വേനല്‍ച്ചൂടിലും മദീനയിലേക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

വ്രതവിശുദ്ധിയുടെ നാളുകള്‍

Google Oneindia Malayalam News

മദീന: റംസാന്‍ വ്രതാനുഷ്ഠാനങ്ങളോടനുബന്ധിച്ച് പുണ്യനഗരമായ മദിനയിലേക്കുള്ള വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. വിശ്വാസികള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വേനല്‍ച്ചൂട് കൂടി 50 ഡിഗ്രിയില്‍ എത്തിയെങ്കിലും ഇവിടങ്ങളിലേക്കുള്ള വിശ്വാസികളുടെ വരവ് നിലക്കുന്നില്ല.

വിശുദ്ധ ഖുറാനില്‍ പ്രതിപാദിക്കുന്ന ഖുബ,അല്‍ ഖണ്ടാഖ്,അല്‍ ഖമാമ, അല്‍ ഇജാബ, പള്ളികളിലേക്കും ഉഹൂദ് രക്തസാക്ഷി ചത്വരത്തിലേക്കും വിശ്വാസികളുടെ ഒഴുക്കാണ്. വിശ്വാസികള്‍ക്കായി വെള്ളം,ഭക്ഷണം,വെളിച്ചം,ഗതാഗതം തുടങ്ങിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വേനല്‍ച്ചൂട് കൂടിയതിനാല്‍ പള്ളികളില്‍ എയര്‍ കണ്ടീഷന്‍ സംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

madeena

സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നും ഏകദേശം 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പുണ്യനഗരമാണ് മദീന. ഇസ്ലാമിക ചരിത്രത്തില്‍ മുഹമ്മദ് നബിയുടെ തലസ്ഥാനവും മക്ക കഴിഞ്ഞാല്‍ ഇസ്ലാം മതസ്ഥരുടെ പുണ്യഭൂമിയുമാണ് മദീന. പെരുന്നാള്‍ വ്രതാനുഷ്ഠാന ദിനങ്ങളില്‍ ആത്മീയതക്ക് ഊന്നല്‍ കൊടുക്കുന്ന വിശ്വാസികള്‍ മക്കയിലേക്കും മദീനയിലേക്കും തീര്‍ത്ഥാടനത്തിന് എത്താറുണ്ട്.

English summary
Ramadan witnesses more visitors to religious, tourist sites in MadinahSummary for mobile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X