കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയ്ക്ക് സാമ്പത്തിക സഹായം വേണ്ടെന്ന് വോട്ട്... ഒടുവില്‍ യുഎസ് സെനറ്റര്‍ റാന്‍ഡ് പോളിന് കൊറോണ!!

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണവൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. യുഎസ് സെനറ്റര്‍ റാന്‍ഡ് പോളാണ് ഈ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. രാജ്യത്ത് കൊറോണ സ്ഥിരീകരിക്കുന്ന ആദ്യ സെനറ്റാണ് റാന്‍ഡ്. അതേസമയം തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, ഇപ്പോള്‍ ക്വാറന്റൈനിലാണെന്നും അദ്ദേഹം പറഞ്ഞു. പോള്‍ റാന്‍ഡ് ഡോക്ടര്‍ കൂടിയാണ്. തനിക്ക് കൊറോണയുടെ ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ ധാരാളം യാത്രകള്‍ ചെയ്യുന്നത് കൊണ്ടും ചടങ്ങുകളില്‍ പങ്കെടുക്കുന്നത് കൊണ്ടും താന്‍ പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം ഏതെങ്കില്‍ കൊറോണ ബാധിതനുമായി താന്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതായി അറിവില്ലെന്നും പോള്‍ റാന്‍ഡ് പറഞ്ഞു.

1

നേരത്തെ കൊറോണവൈറസിനെതിരെയുള്ള പ്രതിരോധ നടപടികള്‍ക്കെതിരെ യുഎസ് പ്രതിനിധി സഭയില്‍ വോട്ടെടുപ്പ് നടന്ന പോള്‍ റാന്‍ഡ് അടക്കമുള്ള എട്ട് റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ അതിനെ എതിര്‍ത്തിരുന്നു.കൊറോണ പരിശോധനകള്‍ക്കും ജീവനക്കാര്‍ക്ക് അവധിയും നല്‍കുന്നതിനായി 100 മില്യണ്‍ അനുവദിക്കാനുള്ള പ്രമേയത്തെയാണ് ഇവര്‍ എതിര്‍ത്തത്. അടിയന്തരമായി രോഗത്തെ പ്രതിരോധിക്കാന്‍ 8.3 ബില്യണ്‍ അനുവദിക്കാനുള്ള ബില്ലിനെ എതിര്‍ത്ത ഏക സെനറ്ററും റാന്‍ഡായിരുന്നു. ക്യാപിറ്റോള്‍ ഹില്ലില്‍ സെനറ്റര്‍മാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് സഭാ യോഗത്തിനായി എത്തിയിരുന്നു. റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോള്‍ അക്കൂട്ടത്തിലുണ്ടോ എന്ന് വ്യക്തമല്ല.

അതേസമയം മീറ്റൂ ആരോപണത്തില്‍ കുടുങ്ങി ജയിലിലായ പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയ്‌സ്റ്റൈനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വെന്‍ഡെ കറക്ഷനല്‍ ഫെസിലിറ്റിയില്‍ വെയ്‌സ്റ്റൈന്‍ ഇപ്പോള്‍ ഐസൊലേഷനിലാണ്. അതേസമയം ഇവിടെ വേണ്ടത്ര സൗകര്യങ്ങളില്ലെന്നാണ് സൂചന. പലരും സുരക്ഷാ സൗകര്യങ്ങളുമില്ല. പല സ്റ്റാഫുകളും ക്വാറന്റൈനിലാണ്. മുന്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മിമി ഹലേയിയും മുന്‍ നടി ജെസീക്ക മന്നിനെയും ബലാത്സംഗം ചെയ്ത കുറ്റത്തിന് 23 വര്‍ഷം തടവ് അനുഭവിക്കുകയാണ് വെയ്‌സ്റ്റൈനന്‍. ഇയാളുടെ ലീഗല്‍ ടീമിനെ രോഗവിവരം അറിയിച്ചിട്ടില്ല.

Recommended Video

cmsvideo
കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണം 11000 കടന്നു | Oneindia Malayalam

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ലെന്ന പരാതിയും ശക്തമാണ്. ജര്‍മന്‍ മോട്ടോഴ്‌സ്, ഫോര്‍ഡ്, ടെസ്ല തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ മെഡിക്കല്‍ വെന്റിലേറ്ററുകള്‍ അതിവേഗം നിര്‍മിക്കുന്നുണ്ടെന്നും, അതിലൂടെ മെഡിക്കല്‍ ഉപകരണങ്ങളുടെ കുറവ് പരിഹരിക്കാന്‍ സാധിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും വ്യാജ പ്രചാരണമാണ്. എന്നാല്‍ ഒരു നിര്‍മാണ കമ്പനിയും ഇതുവരെ മെഡിക്കല്‍ വെന്റിലേറ്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടില്ല. അതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്ന് ടെസ്ല സിഇഒ എലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. പക്ഷേ അതിന് മാസങ്ങള്‍ വേണ്ടി വരുമെന്നാണ് സൂചന. ട്രംപിന്റെ അവകാശവാദം പോലെ അത് വേഗത്തിലാവാനും സാധ്യതയില്ല.

English summary
rand paul is first us senator to test positive for coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X