Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമം തുളുമ്പി പോലിസുകാര്‍; പരിശീലനത്തിനിടെ സെക്‌സ്, സിസിടിവി പണി കൊടുത്തു, പണി പോയി!!

പുനോയിലെ പരിശീലന സ്ഥലത്തുള്ള ജിമ്മില്‍ വച്ചായിരുന്നു സെക്‌സ്. എന്നാല്‍ എല്ലാം സിസിടിവി കാമറയില്‍ കുടുങ്ങി.

ലിമ: കാമാതുരരായ പോലിസുകാര്‍ പരിസരം മറന്ന് സെക്‌സിലേര്‍പ്പെട്ടു. അതും പരിശീലനത്തിനിടെ. ആരും കാണുന്നില്ലെന്ന് കരുതിയ അവര്‍ക്ക് പണി വന്നത് സിസിടിവിയുടെ രൂപത്തില്‍. എല്ലാം കാമറയില്‍ പതിഞ്ഞു.

സിസിടിവി കൊടുത്ത പണി മണിക്കൂറുകള്‍ക്കകം ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചതോടെ കാമക്കളി കാര്യമായി. ഇരുവര്‍ക്കും പണി കിട്ടുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇവരെ സര്‍വീസില്‍ നിന്നു പിരുച്ചുവിടുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

പോലിസുകാരുടെ കാമക്കളി

ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലെ പുനോയിലാണ് പോലിസുകാരുടെ കാമക്കളി പുറത്തായത്. പരിശീലനത്തിനിടെ വനിതാ പോലിസുമായി സെക്‌സിലേര്‍പ്പെടുകയായിരുന്നു.

ജിമ്മില്‍ വച്ച് സെക്‌സ്

പുനോയിലെ പരിശീലന സ്ഥലത്തുള്ള ജിമ്മില്‍ വച്ചായിരുന്നു സെക്‌സ്. എന്നാല്‍ എല്ലാം സിസിടിവി കാമറയില്‍ കുടുങ്ങി. ഇരുവരെയും സര്‍വീസില്‍ നിന്നു പുറത്താക്കാന്‍ സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

വിലക്കേര്‍പ്പെടുത്തും

സോഷ്യല്‍മീഡിയകളില്‍ രംഗം പ്രചരിച്ചതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്. പെറു നാഷനല്‍ പോലിസ് ഇരുവര്‍ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയന്നു.

മുഖം വ്യക്തമല്ല

ഇരു പോലിസുകാരുടെയും മുഖം വീഡിയോയില്‍ വ്യക്തമാവുന്നില്ല. എന്നാല്‍ അവര്‍ ചെയ്യുന്നത് എല്ലാം കാണാം. യൂനിഫോമിലാണ് ഇരുവരും സെക്‌സ് ചെയ്യാനെത്തിയത്.

ഇരുവരും മറിഞ്ഞുവീഴും

ഇരുവരും ചുംബിക്കുന്നതും ഈ സമയം വനിതാ പോലിസിന്റെ മേല്‍വസ്ത്രങ്ങള്‍ അഴിക്കുന്നതും സിസിടിവി ഫൂട്ടേജില്‍ വ്യക്തമാണ്. ചില വേളയില്‍ ചുംബനത്തിന് ശക്തികൂടി ഇരുവരും മറിഞ്ഞുവീഴാന്‍ പോവുന്നുണ്ട്.

അപ്രതീക്ഷിതമായി കിട്ടിയ പണി

ഇരുവരും സോഫയിലിരുന്ന് സെക്‌സിലേര്‍പ്പെടുന്ന രംഗത്തിന്റെ ഭാഗങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിസിടിവിയില്‍ കുടുങ്ങുമെന്ന് ഇരുവരും തീരെ പ്രതീക്ഷിച്ചില്ല.

ഇവരൊക്കെയാണോ രാജ്യസേവനത്തിന്

ഇരുവര്‍ക്കുമെതിരേ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നു ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇവരൊക്കെയാണോ രാജ്യത്തെ സേവിക്കാന്‍ പോവുന്നതെന്ന് ചിലര്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചു. ഇരുവരെയും കുറിച്ച് പോലിസ് മേധാവികള്‍ പ്രതികരിച്ചിട്ടില്ല.

കടുത്ത ശിക്ഷ നല്‍കണം

വെള്ളിയാഴ്ചക്ക് ശേഷമാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് തുടങ്ങിയത്. മര്യാദകെട്ട നടപടികള്‍ പോലിസുകാരുടെ ഭാഗത്ത് നിന്ന് ആവര്‍ത്തിക്കാതിരിക്കാന്‍ രണ്ട് പേര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്നാണ് പോലിസുകാരില്‍ നിന്നു തന്നെ ഉയരുന്ന അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+