റഷ്യക്കു പിന്നാലെ അമേരിക്കയും; സിറിയയില്‍ ഐസിസിനെ പൂട്ടിനൊരുങ്ങി സൈന്യം
48 മണിക്കൂറിനുള്ളില്‍ റാഖയില്‍ മാത്രം കൊല്ലപ്പെട്ടത് 100 സിറിയന്‍ ജനങ്ങളാണ്
റഖ : റഷ്യക്കു പിന്നാലെ അമേരിക്കയും സിറിയയിൽ വ്യോമാക്രമണം ശക്തമാക്കി. 48 മണിക്കൂറിനുള്ളിൽ റഖയിൽ മാത്രം കൊല്ലപ്പെട്ടത് 100 ലേറെ സിറിയൻ ജനങ്ങളാണ്. അമേരിക്ക ഐസിഎസ് തീവ്രവാദികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണമായിരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കിടെ അമേരിക്കയും റഷ്യയും വ്യോമാക്രമണം ശക്തമാക്കിയിരുന്നു. റഷ്യയുടെ വ്യോമാക്രമണത്തിൽ 200 ഓളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു അമേരിക്കയുടെ ആക്രമണം.

സിറിയയിൽ വ്യോമാക്രമണം ശക്തമാകുന്നു
സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പേരാട്ടം ശക്തമാകുന്നു. കഴിഞ്ഞ ദിവസം നടന്ന അമേരിക്കൻ വ്യോമാക്രമണത്തിൽ 100 കണക്കിന് സാധാരണ ജനങ്ങളൾ കൊല്ലപ്പെട്ടു. മരണ സംഖ്യ ഉയരാൻ ഇനിയും സാധ്യതയുണ്ടെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച പ്രദേശത്ത് റഷ്യ വ്യോമാക്രമണം നടത്തിയിട്ടുണ്ടായിരുന്നു.

കൊല്ലപ്പെട്ടത് സാധരണ ജനങ്ങൾ
സിറിയയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 100 ലേറെ സാധാരണ ജനങ്ങളാണ് കൊല്ലപ്പെട്ടത്. അല്‍സുഖാനി മേഖലയില്‍ മാത്രം കൊല്ലപ്പെട്ടത് 55 പേരാണ്. മേഖലയില്‍ ഇപ്പോഴും വ്യോമാക്രമണം തുടരുകയാണ്.

ജനങ്ങളുടെ പാലായനം
സിറിയയിൽ വ്യോമാക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ മേഖലയിൽ നിന്നുള്ള ജനങ്ങളുടെ കൂട്ട പാലായനം തുടരുകയാണ്. എന്നാൽ പലരും റാഖയുടെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. രൂക്ഷമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ഭക്ഷണം പോലും ലഭിക്കാത്ത ദുരവസ്ഥയിലാണ്.

സിറിയയെ സഹായിക്കാനായി റഷ്യ
ഐസിസിനെതിരെ സിറിയന്‍ സൈന്യം നടത്തുന്ന സൈനിക നീക്കത്തെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ 200 ലേറെ ഭീകരരാണ് കൊല്ലപ്പെട്ടത്.

തകർത്തത് ഐസിസിന്റെ ശക്തി കേന്ദ്രം
ഐസിസിന്റെ സിറിയൻ ശക്തി കേന്ദ്രമായ ദേർ അസ്സൂറിനു നേരെയാണ് സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തിൽ 20 ലേറെ ഐസിസിന്റെ സൈനിക വാഹനങ്ങള്‍ തകർന്നിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിനെ പൂട്ടി സൈന്യം
ഇറാഖിലെ മൗസിലില്‍ നിന്നും സിറിയയിലെ റഖയില്‍ നിന്നും രക്ഷപ്പെട്ട ഭീകരര്‍ ദേര്‍ അസ്സൂറിലാണ് താവളമിടിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ നഗരത്തിനു നേരെ സിറിയൻ സൈന്യം ആക്രമണം ശക്തമാക്കിയത്. ഇറാഖിനോട് അതിര്‍ത്തി പങ്കിടുന്ന ദേര്‍ അസ്സൂറിനെ മൂന്നു ഭാഗത്ത് നിന്നും വളഞ്ഞിരിക്കുകയാണ് സിറിയന്‍ സൈനികര്‍. ഇറാഖ് അതിര്‍ത്തി നഗരമായ താല്‍ അഫാറിനും ശക്തമായ പോരാട്ടം നടക്കുന്നതിനാല്‍ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു താവളം ഭീകരര്‍ക്കില്ല.












Click it and Unblock the Notifications