കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലോകാവസാനം' എന്നെന്നറിയിക്കാന്‍ സൂപ്പര്‍ മൂണ്‍ എത്തുമോ?നമ്മുടെ മുന്നില്‍ ഇനി ഒരു ദിനം മാത്രം ബാക്കി

  • By Sruthi K M
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ചന്ദ്രന്‍ കത്തി ജ്വലിച്ച് ഭൂമിക്കരികില്‍ എത്തി ലോകാവസാനം എന്നെന്നറിയിക്കും. അതോടെ ലോകം അവസാനിക്കും എന്ന വാര്‍ത്ത തള്ളി കളഞ്ഞവരും ഇപ്പോള്‍ ഞായറാഴ്ച എന്തു സംഭവിക്കും എന്ന പേടിയിലാണ്. ചന്ദ്രന്‍ ഭൂമിയുടെ അല്‍പം അരികെ എത്തുന്നതോടെ സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

33 വര്‍ഷത്തിനുശേഷമാണ് ഇങ്ങനെയൊരു കാഴ്ചയ്ക്ക് ജനങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇത് ലോകാവസാനത്തിന്റെ തുടക്കമാകുമോ? അതോ സെപ്റ്റംബര്‍ 28 തിങ്കളാഴ്ച ലോകം അവസാനിക്കുമോ? എന്നുള്ള ചോദ്യമാണ് എല്ലാവരുടെയും മനസില്‍. എന്നാല്‍, ഇപ്പോഴും സൂപ്പര്‍ മൂണ്‍ വ്യാജ പ്രചരണമാണെന്ന് വിശ്വസിക്കുന്നവരും ഇല്ലാതില്ല. എന്തായാലും നമുക്കു മുന്നില്‍ ഒരു ദിനം മാത്രമേ ബാക്കിയുള്ളൂ.

ഞായറാഴ്ച എന്തു സംഭവിക്കും?

ഞായറാഴ്ച എന്തു സംഭവിക്കും?

ഞായറാഴ്ച ചന്ദ്രന്‍ ഭൂമിക്കരികില്‍ എത്തുമോ? ചന്ദ്രന്റെ ആകര്‍ഷണ ബലം കൂടുന്നതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് പറയുന്നത്.

രക്തരക്ഷസിനെ പോലെ

രക്തരക്ഷസിനെ പോലെ

രക്തരക്ഷസിനെ പോലെ ചന്ദ്രന്‍ കത്തി ജ്വലിക്കുന്ന കാഴ്ചയാണ് കാണാന്‍ പോകുന്നത്. 33 വര്‍ഷത്തിനു ശേഷമാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം ദൃശ്യമാകുന്നത്.

തിങ്കളാഴ്ച എന്ന ദിനം കാണാന്‍ പറ്റില്ലേ?

തിങ്കളാഴ്ച എന്ന ദിനം കാണാന്‍ പറ്റില്ലേ?

ഞായറാഴ്ച സൂപ്പര്‍ മൂണ്‍ പ്രതിഭാസം എത്തുന്നതോടെ ലോകാവസാനത്തിന്റെ ആരംഭമായിരിക്കുമെന്നും പറയപ്പെടുന്നു. അങ്ങനെയാണെങ്കില്‍ തിങ്കള്‍ എന്ന ദിവസം ചിലപ്പോള്‍ നമ്മള്‍ കണ്ടെന്നു വരില്ല.

സാധാരണയില്‍ നിന്നും 14ശതമാനം വലുപ്പം

സാധാരണയില്‍ നിന്നും 14ശതമാനം വലുപ്പം

സാധാരണ കാണുന്ന ചന്ദ്രനെയല്ല കാണുക. 14 ശതമാനം വലുപ്പമുള്ള ചുവന്ന ചന്ദ്രനാണ് നമുക്ക് മുന്നില്‍ എത്തുക. 1982ലാണ് ഇങ്ങനെയൊരു പ്രതിഭാസത്തിന് ലോകം സാക്ഷ്യം വഹിച്ചത്.

ഒരു മണിക്കൂറിനുള്ളില്‍ എന്തും സംഭവിക്കാം

ഒരു മണിക്കൂറിനുള്ളില്‍ എന്തും സംഭവിക്കാം

ഒരു മണിക്കൂര്‍ 12 മിനിട്ട് ചന്ദ്രന്‍ ഭൂമിക്കരികില്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. 115 വര്‍ഷത്തിനിടെ അഞ്ചു തവണ മാത്രമാണ് ഈ പ്രതിഭാസം ദൃശ്യമായിട്ടുള്ളത്.

പ്രചരണങ്ങള്‍ ഇങ്ങനെ

പ്രചരണങ്ങള്‍ ഇങ്ങനെ

ഭൂമിയില്‍ മഹാദുരന്തം വരാന്‍ പോകുകയാണെന്ന് ദൈവം മുന്നറിയിപ്പു നല്‍കുന്നതാകും ഈ സൂപ്പര്‍ മൂണ്‍ പ്രതിഭാസം എന്നാണ് പ്രചരണങ്ങള്‍ നടക്കുന്നത്. എന്നാല്‍, ഇതൊക്കെ നാസ നിഷേധിച്ചിട്ടുണ്ട്.

ജാഗ്രതാ നിര്‍ദ്ദേശം

ജാഗ്രതാ നിര്‍ദ്ദേശം

എന്തൊക്കെയായാലും എല്ലായിടത്തും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുണ്ടെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ കടലിലും കായലിലും ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദ്ദേശിക്കുന്നു.

സുനാമി വീണ്ടും

സുനാമി വീണ്ടും

സുനാമിയെ പോലെ കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിക്കാനും സാധ്യതയുണ്ട്. രണ്ടു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ പ്രത്യക്ഷപ്പെടാം എന്നാണ് മുന്നറിയിപ്പ്.

English summary
In a rare celestial treat, a 'super blood moon' -- which according to legend handed down over the ages has been seen as a sign of a possible apocalypse -- will be visible in the US night time sky on Sept 27.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X