കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃഗശാലയില്‍ എത്തിയ ആ വിരുന്നുകാരന്‍ ആരാണെന്നോ, വീഡിയോ കാണൂ

  • By Aiswarya
Google Oneindia Malayalam News

ചൈനയിലെ നാനിങ് നഗരത്തിലെ കാഴ്ചബംഗ്ലാവില്‍ ഇപ്പോള്‍ പതിവില്‍ കൂടിതലായി നല്ല തിരക്കാണ് അനുഭവപ്പെടുന്നത്, എന്താണെന്നോ? മൃഗശാലയില്‍ കഴിഞ്ഞദിവസം എത്തിയ അപൂര്‍വ വിരുന്നുകാരന്‍ എത്തി ഈ വിരുന്നുകാരനെ കാണാനാണ് സന്ദര്‍ശകര്‍ എത്തുന്നത്

ആരാണ് ആ വിരുന്നുകാരന്‍ എന്നല്ലേ. രണ്ടുതലയുള്ള മൂര്‍ഖനാണ് ആ വിരുന്നുകാരന്‍ തെക്കന്‍ ചൈനയിലുള്ള പാമ്പു വളര്‍ത്തുകാരനായ ഹുവാംഗാണ് തന്റെ ഫാമില്‍ ഈ അപൂര്‍വ്വയിനം മൂര്‍ഖനെ കണ്ടെത്തിയത്.

cobra

പത്ത് ദിവസം മാത്രം പ്രായമുള്ള ഇവന്റെ നീളം 20 സെന്റിമീറ്ററാണ്. മൂര്‍ഖന് തല രണ്ടെണ്ണം ഉണ്ടെങ്കിലും ദഹനപ്രക്രിയക്കുള്ള സംവിധാനം ഒന്നേയുള്ളൂ. ഭക്ഷണവും വെള്ളവും കഴിക്കാത്തതിനെ തുടര്‍ന്ന് ഹുവാംഗ് ചൈനയിലെ നാനിംഗ് സൂവില്‍ സര്‍പ്പത്തെ ഏല്‍പ്പിക്കുകയായിരുന്നു

രണ്ട് തലകള്‍ ഒരേ ദിശയില്‍ വരുമ്പോള്‍ പലപ്പോഴും കൂട്ടിയിടിക്കാറാണ് പതിവ്. ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് ഇരുതല മൂര്‍ഖന്‍ എത്ര ദിവസം വരെ ജീവിച്ചിരിക്കുമെന്ന ഉത്കണ്ഠയിലാണ് ്മൃഗശാലയിലെ അധികൃതര്‍.

English summary
A South China snake breeder has given a two-headed cobra to Nanning Zoo. The 10-day old cobra is around 20 centimetres long and has shed its skin already, said snake experts at the zoo.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X