കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാസല്‍ഖൈമ രാജകുടുംബാംഗം അന്തരിച്ചു; മൂന്നുദിവസം ദുഖാചരണം

  • By Desk
Google Oneindia Malayalam News

റാസല്‍ഖൈമ: റാസല്‍ഖൈമ രാജകുടുംബാംഗമായ ശെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചതായി യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ ഓഫീസ് അറിയിച്ചു. രാജകുടുംബാംഗത്തിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും ഭരണാധികാരി പ്രസ്താവനയില്‍ പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അന്ത്യം. ഇതേത്തുടര്‍ന്ന് റാസല്‍ഖൈമയില്‍ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

Al Qasimi

മയ്യിത്ത് നമസ്‌കാരം തിങ്കളാഴ്ച രാവിലെ റാസല്‍ഖൈമയിലെ ശെയ്ഖ് സായിദ് മസ്ജിദില്‍ നടക്കും. അല്‍ഖാസിമി കുടുംബ ശ്മശാനത്തിലാണ് അദ്ദേഹത്തെ ഖബറടക്കുകയെന്നും ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഖുസാം മജ്‌ലിസില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് നാല് മുതല്‍ ഏഴ് വരെയും മൂന്ന് ദിവസം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നാട്ടുകാരില്‍ നിന്ന് അനുശോചനം സ്വീകരിക്കും. സ്ത്രീകള്‍ക്ക് റാസല്‍ഖൈമയിലെ ദുഹൈസ ഏരിയയിലെ ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ഖാസിമിയുടെ വസതിയിലെത്തി അനുശോചനം അറിയിക്കാം. തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസമായിരിക്കും ഔദ്യോഗിക ദുഖാചരണമെന്നും റാസല്‍ഖൈമ ഭരണാധികാരി ശെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ ഓഫീസ് അറിയിച്ചു.

English summary
UAE royal passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X