കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് രാജകുമാരന്‍റെ കബറടക്കം, വികാര നിര്‍ഭരമായ നിമിഷങ്ങള്‍, ചിത്രങ്ങളും വീഡിയോയും

Google Oneindia Malayalam News

ദുബായ്: ഒരു രാജ്യത്തെ ഒന്നടങ്കം കണ്ണീലാഴ്ത്തിയാണ് ദുബായ് രാജകുമാരന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യാത്രയായത്. സഹോദരന്റെ വേര്‍പാടില്‍ അതീവ ദുഖിതരായി നില്‍ക്കുന്ന ദുബായ് കിരീടാവകാശി ഹമദാന്‍ ഉള്‍പ്പടെയുള്ള റാഷിദിന്റെ സഹോദരന്മാരും നൊമ്പരക്കാഴ്ചയായി. പ്രവാസി സമൂഹവും രാജകുമാരന്റെ മരണത്തില്‍ ദുഖിതരാണ്.

34മാത്തെ വയസില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് റാഷിദ് രാജകുമാരന്‍ മരിയ്ക്കുന്നത്. അപ്രതീക്ഷിതമായ മരണം രാജകുടുംബത്തെ മാത്രമല്ല രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചു. സാബീല്‍ പള്ളിയില്‍ മഗ്രീബ് നമസ്‌ക്കാരത്തിന് ശേഷം ബര്‍ദുബായിലെ ഉംഹുറൈര്‍ ശ്മശാനത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കബറടക്കിയത്.

പിതാവിനൊപ്പം

പിതാവിനൊപ്പം

യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനൊപ്പം റാഷിദ് രാജകുമാരന്‍-കുട്ടിക്കാലത്തെ ചിത്രം

റാഷിദ് രാജകുമാരന്‍

റാഷിദ് രാജകുമാരന്‍

റാഷിദ് രാജകുമാരന്റെ മറ്റൊരു കുട്ടിക്കാല ചിത്രം

കൗമാരകാലത്ത്

കൗമാരകാലത്ത്

റാഷിദ് രാജകുമാരന്‍ കൗമാരകാലത്ത്

അപത്രീക്ഷിത മരണം

അപത്രീക്ഷിത മരണം

ഹൃദയാഘാതത്തെത്തുടര്‍ന്ന് ഏറെ അപ്രതീക്ഷിതമായിട്ടാണ് രാജകുമാന്‍ മരിച്ചത്

അധികാരത്തെ..

അധികാരത്തെ..

അധികാര പദങ്ങള്‍ വിട്ടൊഴിഞ്ഞ രാജകുമാരന് എപ്പോഴും താത്പര്യം കായിക മേഖല തന്നെയായിരുന്നു

വികാര നിര്‍ഭരം

വികാര നിര്‍ഭരം

രാജകുമാരന്റെ കബറടക്കത്തിന് തൊട്ടുമുന്‍പുള്ള കാഴ്ചകള്‍ ഏറെ വികാര നിര്‍ഭരം ആയിരുന്നു

സഹോദരങ്ങള്‍

സഹോദരങ്ങള്‍

റാഷിദ് രാജകുമാരന്റെ മൃതദേഹവുമായി പോകുന്ന ഹമദാന്‍ രാജകുമാരനും മക്തൂം രാജകുമാരനും

ബര്‍ദുബായില്‍

ബര്‍ദുബായില്‍

ബര്‍ദുബായിവെ ഉംഹൂറൈര്‍ ശ്മശാനത്തിലാണ ്‌രജകുമാരന്റെ കബറടക്കം നടന്നത്

ഇവര്‍..

ഇവര്‍..

മയ്യിത്ത് നമസ്‌ക്കാരത്തില്‍ പിതാവും ദുബായ് ഭരണാദികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇയിലെ മറ്റ് എമിറേറ്റുകളിലെ രാജകുടുംബാഗംങ്ങള്‍ റാഷിദിന്റെ സഹോദരന്‍മാര്‍ എന്നിവര്‍ ഉള്‍പ്പടെ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു

ദുഖാചരണം

രാജകുമാരന്റെ മരണത്തെത്തുടര്‍ന്ന് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിയ്ക്കുകയാണ്

English summary
Rashid bin Mohammed laid to rest [video]
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X