ഭാഗ്യം വരുന്ന വഴിയേ: ജോലി നഷ്ടമായ പ്രവാസി മലയാളിക്കും സുഹൃത്തുക്കള്‍ക്കും ലഭിച്ചത് കോടികള്‍
അബുദാബി: ജോലിയിലാതെയിരിക്കുന്ന സമയം കോടികള്‍ കൈയ്യിലെത്തിയാലോ? ഇത്തരത്തില്‍ അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന സൗഭാഗ്യത്തിന്റെ ഞെട്ടലിലാണ് ഈ കുടുംബങ്ങള്‍. കുവൈത്തില്‍ ജോലി ചെയ്യുന്ന രതീഷ് രഘുനാഥനും സുഹൃത്തുക്കളും ഞെട്ടലില്‍ നിന്ന് മുക്തമാകുന്നതേയുള്ളു. അബുദാബി ബിഗ് ടിക്കറ്റിന്റെ 238-ാം സീരിസ് നറുക്കെടുപ്പാണ് രതീഷിന്റെയും സുഹൃത്തുക്കളുടെയും ജീവിതം അക്ഷരാര്‍ത്ഥത്തില്‍ തന്നെ മാറ്റിമറിച്ചത്. ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പ് നടന്നത്.
കുവൈത്തില്‍ ഓയില്‍ ആന്റ് ഗ്യാസ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു രതീഷും സുഹൃത്തുക്കളും. എന്നാല്‍ ഇവര്‍ക്ക് ഈ മാസത്തോടെ ഇവിടുത്തെ ജോലി അവസാനിപ്പിക്കേണ്ടി വരും. എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്ന ഇവര്‍ക്ക് പുതിയ വാതില്‍ തുറന്ന ദിവസമായിരുന്നു ഞായറാഴ്ച. ബിഗ് ടിക്കറ്റിലെ അവതാരകന് റിച്ചാര്‍ഡിന്റെ ഫോണ്‍ കോള്‍ എത്തുകയായിരുന്നു.

കേരളത്തിലുണ്ടായ പ്രളയത്തിന്റെ കെടുതികളും അനുഭവിക്കേണ്ടിവന്നയാളാണ് രതീഷ്. ഈ ബുദ്ധിമുട്ടുകളില്‍ നിന്ന് കരയറുന്നതിനിടെയാണ് കുവൈത്തിലെ ജോലി നഷ്ടമായത്. കൃത്യസമയത്താണ് പണം കിട്ടുന്നതെന്നായിരുന്നു രതീഷിന്റെ പ്രതികരണം. 'പ്രതീക്ഷയാണ് ബിഗ് ടിക്കറ്റ്, നിര്‍ണായകമായൊരു സമയത്ത് ബിഗ് ടിക്കറ്റാണ് രക്ഷക്കെത്തിയത്. ഒന്നര കോടി ദിര്‍ഹമാണ് ലഭിച്ചിരിക്കുന്നത്. ഞാനും സുഹൃത്തുക്കളും ഈ പണത്തിന് ബിഗ് ടിക്കറ്റിനോട് കടപ്പെട്ടിരിക്കുന്നു' - രതീഷ് പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications