കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എലികളും ചിരിക്കും !!! ചെവി കൊണ്ട് .. പുതിയ പഠന റിപ്പോർട്ട് പുറത്ത്

ബേൺ യൂണിവേഴ്സിറ്റിയിലെ ശാസ്തത്രഞ്ജർ നടത്തിയ പഠനത്തിലാണ് ചെവി താഴ്ത്തിയാണ്എലികൾ ചിരിക്കുക എന്ന കണ്ടെത്തൽ. വ്യത്യസ്ത സാഹചര്യങ്ങളിൽ എലികളിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങളാണ് പഠന വിധേയമാക്കിയത്

Google Oneindia Malayalam News

ബേൺ: കുഞ്ഞു ചെവി താഴ്ത്തി ഒരു എലി നിങ്ങളെ നോക്കിയിട്ടുണ്ടോ.. തല്ലിക്കൊല്ലാൻ പോകുന്നതിന് മുന്പേ ഇതൊക്കെ ശ്രദ്ധിക്കാൻ എവിടെ സമയം അല്ലെ, എന്നാൽ കേട്ടോളൂ എലികൾ ചിരിക്കുന്നത് ചെവിയിലൂടെ ആണത്രെ.

ജീവികളിലെ ശാരീക മാറ്റങ്ങളെ കുറിച്ച് നടത്തുന്ന പഠനത്തിന്റെ ഭാഗമായാണ്
എലികളെയും പരീക്ഷണ വിധേയമാക്കിയത്.

പരീക്ഷണത്തിന് നേതൃത്വം നൽകിയത് ബേൺ യൂണിവേഴ്സിറ്റി

സ്വിറ്റർലന്റിലെ ബേൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രശാസ്ത്രജ്ഞരുടേതാണ് പുതിയ കണ്ടുപിടുത്തം. 15 എലികളെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. വ്യത്യസ്ത സാഹചര്യങ്ങളിൽ ഈ എലികൾ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് പരിശോധിച്ചാണ് സംഘം നിഗമനത്തിലെത്തിയത്.

എങ്ങനെയായിരുന്നു പരീക്ഷണം

ഒരു കൂട്ടം എലികളെ ശാസ്ത്രജ്ഞർ ഇക്കിളിപ്പെടുത്തി നോക്കി, ചെവി താഴ്ത്തി ആണത്രെ എലികൾ പ്രതികരിച്ചത്. പെട്ടിയ്ക്കകത്ത് അടച്ച് ഭീതി ജനിപ്പിക്കുന്ന ശബ്ദമുണ്ടാക്കിയായിരുന്നു രണ്ടാമത്തെ പരീക്ഷണം.ഈ രണ്ട് പരീക്ഷണങ്ങൾക്കിടയിലും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്എലികളുടെ ഭാവവ്യത്യാസങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു

എലികൾകളുടെ ചിരി എങ്ങനെ മനസ്സിലാക്കാം

എലികൾ ചിരിയ്ക്കുന്പോൾ പിങ്ക് നിറത്തിലുള്ള ചെവികൾ താഴ്ത്തുകയും ചെയ്യുമത്രെ. ശരീരത്തിൽ സന്തോഷം തോന്നുന്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. പ്ലോസ് വൺ എന്ന സയൻസ് ജേർണൽ ആണ്പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എലികൾ നിങ്ങളെ നോക്കി ചിരിച്ചോ..

ഇനി എലികളെ തല്ലി കൊല്ലാൻ പോകുന്നതിന് മുന്പ് ഒന്ന് ശ്രദ്ധിച്ച് നോക്കൂ... അവസാനമായി നിങ്ങളെ ചിരിപ്പിക്കാനുള്ള ശ്രമം അവൻ നടത്തുന്നുണ്ടോ എന്ന്.

English summary
Rats smiles with ears !!! Study reports says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X