വെഡ്ഡിംഗ് ഷൂട്ടിനിടെ വരനെ പാമ്പുകടിച്ചു, പിന്നീട് സംഭവിച്ചത്!!!
വാഷിംഗ്ടണ്‍: മാസങ്ങള്‍ കാത്തിരുന്ന് നടന്ന വിവാഹത്തിനൊടുവില്‍ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിന് പ്രകൃതി രമണീയമായ സ്ഥലങ്ങള്‍ തേടിപ്പോയ അമേരിക്കന്‍ ദമ്പതികളാണ്. സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ഫോട്ടോ ഷൂട്ടിനിടെ കടന്നുവന്ന ഉഗ്രവിഷമുള്ള റാറ്റില്‍ സ്നേക്കാണ് ഇരുവരുടേയും ജീവിതത്തില്‍ അല്‍പ്പ സമയത്തേക്ക് വില്ലനായത്. പാമ്പുകടിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ അമ്പരപ്പ് രണ്ടു പേരില്‍ നിന്നും വിട്ടുമാറിയിട്ടില്ല. മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വിവാഹിതരായ ജോണിയും ലോറയുമാണ് ഈ ദമ്പതിമാര്‍.
ഫോര്‍ട്ട് കോളിന്‍സിലെ കത്തോലിക്ക പള്ളിയില്‍ നിന്നും വിവാഹ ചടങ്ങുകള്‍ക്ക് ശേഷമാണ് ഫോട്ടോ ഷൂട്ടിനായി ഹോഴ്സ് ട്രൂത്ത് റിസര്‍വോയറിലെത്തിയത്. ഫോട്ടോ ഷൂട്ടിനിടെ തന്റെ കാലിനിടയിലൂടെ എന്തോ ഇഴയുന്നതായി അനുഭവപ്പെട്ട ജോണി കണ്ടത് തന്റെ കാലിന് സമീപത്തുള്ള റാറ്റില്‍ സ്നേക്കിനെയാണ്. അമേരിക്കന്‍ വന്‍കരകളില്‍ കണ്ടുവരുന്ന ഉഗ്രവിഷമുള്ള പാമ്പിനമാണ് റാറ്റില്‍ സ്നേക്ക്.

കാലില്‍ തരിപ്പ് തോന്നിയെങ്കിലും പാമ്പ് കൊത്തിയെന്ന് ജോണിക്ക് മനസ്സിലായിരുന്നില്ല. പിന്നീട് കാല് പരിശോധിച്ചപ്പോഴാണ് കടിയേറ്റ പാടുകള്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിലെത്തിച്ച് പരിശോധന നടത്തിയ ദമ്പതികളെ കാത്തിരുന്നത് മറ്റൊരു അത്ഭുതമായിരുന്നു. ജോണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന സന്തോഷവാര്‍ത്തയാണ് ഡോക്ടര്‍മാര്‍ക്ക് പറയാനുണ്ടായിരുന്നത്.
റാറ്റില്‍ സ്നേക്കിന്റെ കടിയേല്‍ക്കുന്നതോടെ ശരീരത്തിന് തളര്‍ച്ച ബാധിക്കുകയും ശരീരത്തിലെ രോമകൂപങ്ങളില്‍ നിന്നും മൂക്കില്‍ രക്തസ്രാവമുണ്ടായി കടിയേറ്റയാള്‍ മരണമടയുന്നതാണ് പതിവ്. എന്നാല്‍ ഈ ജോണിനെ ഭാഗ്യം തുണയ്ക്കുക തന്നെയായിരുന്നു. പാമ്പ് കടിയേറ്റുവെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചു.
അത്യുഗ്ര വിഷമുള്ള പാമ്പിന്റെ കടിയേറ്റിട്ടും വിഷാശം ശരീരത്തിലെത്താതിരുന്നതിനെ തങ്ങളുടെ ഭാഗ്യമെന്ന് വിശേഷിപ്പിക്കുകയാണ് ജോണിയും ലോറയും. കുഴപ്പമൊന്നുമില്ലെന്ന് കണ്ടതോടെ ജീവിതത്തിലെ നിര്‍ണ്ണായക മണിക്കൂറുകള്‍ക്കൊടുവില്‍ ഇരുവരും നിറഞ്ഞ സന്തോഷത്തോടെ വെഡ്ഡിംഗ് റിസപ്ഷനെത്തുകയും ചെയ്തു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications