കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെഡ്ഡിംഗ് ഷൂട്ടിനിടെ വരനെ പാമ്പുകടിച്ചു, പിന്നീട് സംഭവിച്ചത്!!!

  • By Sandra
Google Oneindia Malayalam News

വാഷിംഗ്ടണ്‍: മാസങ്ങള്‍ കാത്തിരുന്ന് നടന്ന വിവാഹത്തിനൊടുവില്‍ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിന് പ്രകൃതി രമണീയമായ സ്ഥലങ്ങള്‍ തേടിപ്പോയ അമേരിക്കന്‍ ദമ്പതികളാണ്. സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ഫോട്ടോ ഷൂട്ടിനിടെ കടന്നുവന്ന ഉഗ്രവിഷമുള്ള റാറ്റില്‍ സ്‌നേക്കാണ് ഇരുവരുടേയും ജീവിതത്തില്‍ അല്‍പ്പ സമയത്തേക്ക് വില്ലനായത്. പാമ്പുകടിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ അമ്പരപ്പ് രണ്ടു പേരില്‍ നിന്നും വിട്ടുമാറിയിട്ടില്ല. മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വിവാഹിതരായ ജോണിയും ലോറയുമാണ് ഈ ദമ്പതിമാര്‍.

ഫോര്‍ട്ട് കോളിന്‍സിലെ കത്തോലിക്ക പള്ളിയില്‍ നിന്നും വിവാഹ ചടങ്ങുകള്‍ക്ക് ശേഷമാണ് ഫോട്ടോ ഷൂട്ടിനായി ഹോഴ്‌സ് ട്രൂത്ത് റിസര്‍വോയറിലെത്തിയത്. ഫോട്ടോ ഷൂട്ടിനിടെ തന്റെ കാലിനിടയിലൂടെ എന്തോ ഇഴയുന്നതായി അനുഭവപ്പെട്ട ജോണി കണ്ടത് തന്റെ കാലിന് സമീപത്തുള്ള റാറ്റില്‍ സ്‌നേക്കിനെയാണ്. അമേരിക്കന്‍ വന്‍കരകളില്‍ കണ്ടുവരുന്ന ഉഗ്രവിഷമുള്ള പാമ്പിനമാണ് റാറ്റില്‍ സ്‌നേക്ക്.

marriage

കാലില്‍ തരിപ്പ് തോന്നിയെങ്കിലും പാമ്പ് കൊത്തിയെന്ന് ജോണിക്ക് മനസ്സിലായിരുന്നില്ല. പിന്നീട് കാല്‍ പരിശോധിച്ചപ്പോഴാണ് കടിയേറ്റ പാടുകള്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിലെത്തിച്ച് പരിശോധന നടത്തിയ ദമ്പതികളെ കാത്തിരുന്നത് മറ്റൊരു അത്ഭുതമായിരുന്നു. ജോണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന സന്തോഷവാര്‍ത്തയാണ് ഡോക്ടര്‍മാര്‍ക്ക് പറയാനുണ്ടായിരുന്നത്.

റാറ്റില്‍ സ്‌നേക്കിന്റെ കടിയേല്‍ക്കുന്നതോടെ ശരീരത്തിന് തളര്‍ച്ച ബാധിക്കുകയും ശരീരത്തിലെ രോമകൂപങ്ങളില്‍ നിന്നും മൂക്കില്‍ രക്തസ്രാവമുണ്ടായി കടിയേറ്റയാള്‍ മരണമടയുന്നതാണ് പതിവ്. എന്നാല്‍ ഈ ജോണിനെ ഭാഗ്യം തുണയ്ക്കുക തന്നെയായിരുന്നു. പാമ്പ് കടിയേറ്റുവെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചു.

അത്യുഗ്ര വിഷമുള്ള പാമ്പിന്റെ കടിയേറ്റിട്ടും വിഷാശം ശരീരത്തിലെത്താതിരുന്നതിനെ തങ്ങളുടെ ഭാഗ്യമെന്ന് വിശേഷിപ്പിക്കുകയാണ് ജോണിയും ലോറയും. കുഴപ്പമൊന്നുമില്ലെന്ന് കണ്ടതോടെ ജീവിതത്തിലെ നിര്‍ണ്ണായക മണിക്കൂറുകള്‍ക്കൊടുവില്‍ ഇരുവരും നിറഞ്ഞ സന്തോഷത്തോടെ വെഡ്ഡിംഗ് റിസപ്ഷനെത്തുകയും ചെയ്തു.

English summary
Rattle snake bites groom during wedding photo shoot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X