കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസ്ട്രോ യുഗത്തിന് അവസാനം; ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃസ്ഥാനമൊഴിഞ്ഞ് റൗൾ കാസ്ട്രോ

യുവതലമുറയ്ക്ക് നേതൃത്വം കൈമാറുന്നുവെന്നാണ് 89 കാരനായ റൗൾ കാസ്ട്രോ പറഞ്ഞു

Google Oneindia Malayalam News

ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃസ്ഥാനമൊഴിഞ്ഞ് റൗൾ കാസ്ട്രോ. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ കാസ്ട്രോ യുഗത്തിന് കൂടി ഇതോടെ തിരശീല വീഴുകയാണ്. 89 കാരനായ റൗൾ കാസ്ട്രോ എട്ടാം പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. . ക്യൂബന്‍ വിപ്ലവത്തോടെ ഫിദല്‍ കാസ്‌ട്രോ തുടക്കമിട്ട, പാര്‍ട്ടിനേതൃത്വത്തിലെ കാസ്‌ട്രോ യുഗത്തിനാണ് സഹോദരന്‍ റൗള്‍ കാസ്ട്രോയുടെ രാജിയോടെ അവസാനമാവുന്നത്.

തന്റെ ദൗത്യം പൂർത്തീകരിച്ചുവെന്നും പിതൃരാജ്യത്തിന്റെ ഭാവിയിൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനാരോഗ്യത്തെ തുടര്‍ന്നാണ് സ്ഥാനം ഒഴിയുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം വന്നിരിക്കുന്നത്. യുവതലമുറയ്ക്ക് നേതൃത്വം കൈമാറുന്നുവെന്നാണ് 89 കാരനായ റൗൾ കാസ്ട്രോ പറഞ്ഞു.

Raul Castro

ഇതോടെ ഭരണരംഗത്തും പാർട്ടി നേതൃത്വത്തിലുമുള്ള കാസ്ട്രോ കുടുംബത്തിന്റെ നിയന്ത്രണം പൂർണമായും അവസാനിക്കുകയാണ്. 1959 മുതൽ ക്യൂബയുടെ ഭരണം കാസ്ട്രോ സഹോദരന്‍മാരുടെ കൈയ്യിലായിരുന്നു. തുടര്‍ന്ന് 10 വര്‍ഷത്തിന് ശേഷം 2018ലാണ് മിഗ്വേൽ കാനൽപ്രസിഡന്റായി സ്ഥാനമേറ്റത്. എങ്കിലും പാര്‍ട്ടി തലപ്പത്ത് നിന്നും സ്ഥാനമൊഴിഞ്ഞ് മാറാണ് റൗൾ കാസ്ട്രോ തയ്യാറായിരുന്നില്ല.

നടൻ വിവേകിന് ആദരാഞ്ജലികൾ- അപൂർവ ചിത്രങ്ങൾ കാണാം

ക്യൂബ വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് കൂടിയാണ് കാസ്ട്രോയുടെ രാജി. കൊറോണ വൈറസ് വ്യാപനം, സാമ്പത്തിക പരിഷ്കാരങ്ങൾ, ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എന്നിവ സമ്പദ്‌വ്യവസ്ഥയെ തകർത്തു, ടൂറിസത്തിലെയും പണമയക്കലിലെയും തകർച്ചയുടെ ഫലമായി കഴിഞ്ഞ വർഷം 11% ചുരുങ്ങി. 1990 കളുടെ തുടക്കത്തിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്നുണ്ടായ "പ്രത്യേക കാലഘട്ട" ത്തിന്റെ പ്രതിധ്വനികൾ നീണ്ട ഭക്ഷണരീതികളും കുറവുകളും തിരികെ കൊണ്ടുവന്നു.

നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Kerala to test 2.5 lakh people for COVID-19 in next two days | Oneindia Malayalam

English summary
Raul Castro resigned from head of cuban communist party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X