കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്‍ഡേഴ്‌സണ്‍ ജഡേജ തര്‍ക്കം; ദൃശ്യങ്ങള്‍ കാണാനില്ലെന്ന് കൗണ്ടി ബോര്‍ഡ്

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സണും ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയും തമ്മിലുള്ള തര്‍ക്കത്തിന് പുതിയ വഴിത്തിരിവ്. ആന്‍ഡേഴ്‌സണെതിരെ ഇന്ത്യ നല്‍കിയിട്ടുള്ള പരാതിയില്‍ ചൊവ്വാഴ്ച ആദ്യ സിറ്റിംഗ് നടക്കാനിരിക്കെ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് നോട്ടിംഗ്ഹാം കൗണ്ടി ബോര്‍ഡ് ഐസിസിയെ അറിയിച്ചു.

നോട്ടിംഗ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു വിവാദമായ സംഭവം നടന്നത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ചഭക്ഷണത്തിനായി കളിക്കാര്‍ പവലിയനിലേക്ക് നടക്കവെ ഡ്രസ്സിംഗ് റൂമിന്റെ പുറത്തുവെച്ച് ആന്‍ഡേഴ്‌സണ്‍ ജഡേജയെ പിടിച്ചു തള്ളികയും അധിക്ഷേപിക്കുകയും ചെയ്തതായാണ് ഇന്ത്യന്‍ ടീമിന്റെ പരാതി.

jadeja

ലെവല്‍ മൂന്ന് പ്രകാരമുള്ള ഗുരുതരമായ ആരോപണമാണ് ഇന്ത്യ ആന്‍ഡേഴ്‌സണെതിരെ ഉന്നയിച്ചത്. ഐസിസി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ രണ്ടു ടെസ്റ്റുകളിലും നാല് ഏകദിന മത്സരങ്ങളിലും ആന്‍ഡേഴ്‌സണ് വിലക്ക് ലഭിച്ചേക്കാം. എന്നാല്‍ ആരോപണം ആന്‍ഡേഴ്‌സണ്‍ തള്ളിയിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആന്‍ഡേഴ്‌സണ് പിന്തുണ നല്‍കി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട ആദ്യ സിറ്റിംഗ് ഈ മാസം 22ന് നടക്കാനിരിക്കെയാണ് സംഭവത്തിന്റെ വീഡിയോ ലഭ്യമല്ലെന്ന് കൗണ്ടി ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. ഡ്രസ്സിംഗ് റൂമിന് പുറത്ത് ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും അത് വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നില്ലെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. തങ്ങള്‍ വീഡിയോയില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.

English summary
Ravindra Jadeja, James Anderson, Altercation, Video, Evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X