കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ വിദേശയാത്രാ നടപടികള്‍ ലളിതമാകുന്നു, പ്രവാസികള്‍ക്ക് ഓട്ടോമാറ്റിക് എന്‍ട്രി സംവിധാനം!!

Google Oneindia Malayalam News

ദോഹ: പ്രവാസികള്‍ക്ക് യാത്രകള്‍ കൂടുതല്‍ ലളിതമാക്കാന്‍ പുതിയ രീതി ഖത്തറില്‍ അവതരിപ്പിച്ചു. ഖത്തറിലുള്ള പ്രവാസികളുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട നടപടികള്‍ ലളിതമാക്കാന്‍ ഓട്ടോമാറ്റിക് എക്‌സ്‌പെന്‍ഷനല്‍ എന്‍ട്രി പെര്‍മിറ്റ് സംവിധാനമാണ് കൊണ്ടുവന്നത്. ഇത് പ്രാബല്യത്തില്‍ വന്നതായി ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു. ഏഴുമാസം വരെയാണ് പെര്‍മിറ്റ് കാലാവധി.

1

ഓട്ടോമാറ്റിക് എന്‍ട്രി പെര്‍മിറ്റ് സംവിധാനം നവംബര്‍ 29 മുതലാണ് രാജ്യത്തുള്ള പ്രവാസികള്‍ക്കായി പ്രാബല്യത്തില്‍ വന്നത്. പ്രവാസിയായ താമസക്കാരന്‍ രാജ്യത്തിന് പുറത്ത് പോകുമ്പോള്‍ തന്നെ തിരികെ ദോഹയിലേക്ക് മടങ്ങിയെത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എന്‍ട്രി പെര്‍മിറ്റാണ് അപേക്ഷ നല്‍കാതെ തന്നെ ഓട്ടോമാറ്റിക്കായി ലഭിക്കുന്നത്.

അതേസമയം ഹമദ് വിമാനത്താവളത്തിലെ ഇമിഗ്രേഷനില്‍ എക്‌സിറ്റ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ നിന്നും എന്‍ട്രി പെര്‍മിറ്റ് ലഭിച്ചതായി കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് പോയ പ്രവാസി താമസക്കാരില്‍ ചിലര്‍ വ്യക്തമാക്കിയിരുന്നു. 2021 ജൂണ്‍ വരെയാണ് മിക്കവര്‍ക്കും ലഭിച്ച പെര്‍മിറ്റിന്റെ കാലാവധി. ഇന്ത്യയിലേക്ക് പോയ പ്രവാസികളുടെ പെര്‍മിറ്റില്‍ തിരികെ ദോഹയിലെത്തുമ്പോള്‍ ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ എന്നതും വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിന് പുറത്ത് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസി താമസക്കാര്‍ക്ക് മടങ്ങിയെത്താനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ഓട്ടോമാറ്റിക് പെര്‍മിറ്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്. അതേസമയം തിരികെ എത്തുമ്പോഴുള്ള ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ മാറ്റമില്ല. മടങ്ങിയെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍-ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

പക്ഷേ രാജ്യത്തിന് പുറത്ത് കഴിയുന്നവരും നവംബര്‍ 29ന് മുമ്പ് വിദേശ യാത്രയ്ക്ക് പോയവരുമായി പ്രവാസികള്‍ ഖത്തര്‍ പോര്‍ട്ടല്‍ മുഖേന എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിച്ചാല്‍ മാത്രമേ പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. പോര്‍ട്ടല്‍ മുഖേന ഒരു മാസത്തെ കാലാവധിയില്‍ ലഭിക്കുന്ന പെര്‍മിറ്റ് ഒരു മാസത്തേക്ക് കൂടി പുതുക്കാനും കഴിയും. പെര്‍മിറ്റ് ലഭിക്കുന്നവര്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ലഭ്യത കൂടി ഉറപ്പാക്കേണ്ടി വരും. അതിന് ശേഷം തിരിച്ചെത്താം.

English summary
re entry in qatar becomes easy, qatar introduces automatic exceptional entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X