കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിനോസറുകള്‍ പുനര്‍ജനിച്ചു, ജപ്പാനില്‍ ദിനോസര്‍ ആക്രമണം !

യഥാര്‍ഥ ദിനോസറുകളെപ്പോലെ അലറാനും ശ്വാസം വിടാനും ശേഷിയുള്ള ദിനോസറുകളെ ജപ്പാന്‍ നിര്‍‍മിച്ചു

  • By Manu
Google Oneindia Malayalam News

ടോക്കിയോ: കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി അടക്കിഭരിച്ച ദിനോസറുകള്‍ പുനര്‍ജനിച്ചാല്‍ എന്തു സംഭവിക്കും. ആലോചിക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നില്ലേ.

എന്നാല്‍ ഇപ്പോള്‍ അതു യാഥാര്‍ഥ്യമായിരിക്കുന്നു. ജപ്പാനില്‍ നിരവധി പേരെ ദിനോസറുകള്‍ ആക്രമിച്ചു. പക്ഷെ യഥാര്‍ഥ ദിനോസറുകളല്ലെന്നു മാത്രം.

ജപ്പാനിലെ ഇന്നൊവേഷന്‍ കമ്പനിയായ ഓണ്‍-ആര്‍ട്ട് കോര്‍പറേഷനാണ് യഥാര്‍ഥ ദിനോസറിനെ വെല്ലുന്ന റോബോട്ടുകളെ നിര്‍മിച്ചത്.

ഇവ യഥാര്‍ഥ ദിനോസറിനെ വെല്ലും

ഭാരം കുറഞ്ഞ യന്ത്രനിര്‍മിതമായ റോബോട്ടുകളെ പ്രത്യേകം പരിശീലനം ലഭിച്ച പൈലറ്റുകളാണ് നിയന്ത്രിക്കുന്നത്.

പുനര്‍നിര്‍മിക്കാന്‍ 10 വര്‍ഷമെടുത്തു

10 വര്‍ഷമെടുത്താണ് ഈ ദിനോസറുകളെ നിര്‍മിക്കാന്‍ കമ്പനിക്കു വേണ്ടിവന്നത്. ഇതിനകം 13 വ്യത്യസ്ത താരം ദിനോസറുകളെ നിര്‍മിച്ചു കഴിഞ്ഞു. 26 അടി ഉയരമുള്ള ടൈറാനോസോറസും ഇതില്‍പ്പെടുന്നു.

ലക്ഷ്യം ജുറാസിക് പാര്‍ക്

ജുറാസിക് പാര്‍ക്കെന്ന പേരിലെത്തിയ സൂപ്പര്‍ ഹിറ്റ് ഹോളിവുഡ് ചിത്രത്തില്‍ കണ്ടതുപോലെ ദിനോസറുകള്‍ മാത്രമുള്ള പാര്‍ക്ക് നിര്‍മിക്കുകയാണ് ഇനി കമ്പനിയുടെ ലക്ഷ്യം.

 ജീവനില്ലെന്നു മാത്രം, ബാക്കിയെല്ലാം റിയല്‍

ദിനോസര്‍ റോബോട്ടുകള്‍ക്കു ജീവന്‍ ഇല്ലെന്നു മാത്രമേയുള്ളൂ. എന്നാല്‍ യഥാര്‍ഥ ദിനോസറുകളുടെതു പോലെ അലറാനും ശ്വാസം വിടാനും ഇവര്‍ക്കു സാധിക്കും.

English summary
Dinosaurs attacked men and went on a rampage in Japan. But dinosaurs weren’t real, they are robots brought to life by Japanese innovation company, ON-ART Corp. The dinosaurs are lightweight, mechanical suits, operated by specially trained pilots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X