കിം ജോങ് ഉൻ അപ്രത്യക്ഷനായത് എന്തുകൊണ്ട്? വെളിപ്പെടുത്തൽ ഇങ്ങനെ... കാലിന് സംഭവിച്ചതെന്ത്?
പ്യോംഗ്യാങ്: മൂന്നാഴ്ചത്തെ അജ്ഞാത വാസത്തിന് ശേഷം കിം ജോങ് ഉൻ പരസ്യമായി പ്രത്യക്ഷപ്പെട്ടെങ്കിലും കിമ്മിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ഇതുവരെയും നീങ്ങിയിട്ടില്ല. ഉത്തരകൊറിയൻ ഭരണാധികാരി മരിച്ചെന്നായിരുന്നു ഏപ്രിലിലിൽ പ്രചരിച്ച വാർത്തകൾ. എന്നാൽ കിം മരിച്ചിട്ടില്ലെന്നും ജീവിച്ചിരിക്കുന്നുവെന്നും അവകാശപ്പെട്ട് ദക്ഷിണ കൊറിയയാണ് രംഗത്തെത്തിയത്. ഇതേ നിലപാട് തന്നെയാണ് യുഎസ് അധികൃതരും സ്വീകരിച്ചിരുന്നത്.
മംഗളുരുവിൽ നിന്നെത്തിയവർ ആരുമറിയാതെ വീട്ടിലേക്ക് മടങ്ങി: ആളെ തപ്പി പോലീസ്, മൂവാറ്റുപുഴയിൽ ഭീതി!!

തിരിച്ചുവരവ് ഗംഭീരം
21 ദിവസത്തിന് ശേഷം മെയ് ഒന്നിന് തൊഴിലാളി ദിനത്തിൽ രാസവള ഫാക്ടറിയുടെ ഉദ്ഘാടന ചടങ്ങിൽ റിബ്ബൺ മുറിച്ചുകൊണ്ടാണ് കിമ്മിന്റെ വരവ്. കിമ്മിനെ തുടർച്ചയായി അലട്ടുന്ന ഒരു അസുഖം അദ്ദേഹത്തിനുണ്ടെന്നാണ് ചില വിദഗ്ധർ വിലയിരുത്തുന്നത്. ഇത്തരത്തിൽ പുറത്തുവെച്ച് നടക്കുന്ന ഒരു പരിപാടിയ്ക്കായി മേശകളും കസേരകളും ഒരുക്കുന്നത്. അപൂർവ്വമാണെന്നാണ് കൊറിയ സർവ്വകലാശാലയിലെ നോർത്ത് കൊറിയൻ സ്റ്റഡീസ് ഡയറക്ടർ നാം സിയോങ് ചൂണ്ടിക്കാണിക്കുന്നത്. കിമ്മിന് ശാരീരിക പ്രശ്നങ്ങളുണ്ടെന്നും അതിനാൽ ഏറെ നേരെ എഴുന്നേറ്റ് നിൽക്കാൻ കഴിയില്ലെന്നും അതുകൊണ്ടാവാം ഇത്തരത്തിൽ ഇരിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത് എന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

എഴുന്നേറ്റ് നിൽക്കാൻ കഴിയില്ല?
കിം ജോങ് ഉന്നിന് ഏറെ നേരം എഴുന്നേറ്റ് നിൽക്കാൻ കഴിയില്ല. ഇതായിരിക്കാം ഏപ്രിലിൽ നടന്ന മുത്തച്ഛന്റെ ജന്മവാർഷികത്തിൽ നിന്ന് കിം വിട്ടുനിന്നതിനുള്ള കാരണമെന്നാണ് നാം പറയുന്നത്. കുംസൂസൻ പാലസിൽ വെച്ചായിരുന്നു പരിപാടി. ഈ പരിപാടിക്കിടെ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും എഴുന്നേറ്റ് നിൽക്കേണ്ടതായി വരും. ഇതാണ് പരിപാടിയിൽ നിന്ന് കിം വിട്ടുനിൽക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

മുഖം മിനുക്കി മാധ്യമങ്ങൾ
കിം ജോങ് ഉൻ ഒരിക്കൽക്കൂടി അപ്രത്യക്ഷനായതോടെ ഉത്തരകൊറിയൻ മാധ്യമങ്ങൾ വീണ്ടും മുഖം മിനുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ 365 ദിവസമായി കിം ജോങ് ഉൻ അവധിയോ വിശ്രമോ ഇല്ലാതെ ജോലി ചെയ്ത് വരികയാണ്. ഉറക്കവും പിറന്നാൾ ആഘോളങ്ങളും കിം ഒഴിവാക്കിയെന്നുമാണ് ഈ ആഴ്ച ഉത്തരകൊറിയൻ മാധ്യമങ്ങൾ കിമ്മിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. ഉത്തരകൊറിയയിലെ റോഡോങ് സിൻമുന്നിന്റെ റിപ്പോർട്ട് അനുസരിച്ച് നേതാവിന്റെ റെവല്യൂഷണറി കലണ്ടറിൽ അവധി ദിനങ്ങളോ പിറന്നാളുകളോ ഇല്ലായിരുന്നുവെന്നാണ്. വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ സെൻട്രൽ കമ്മറ്റിയുടെ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. കിം ഉത്തരകൊറിയ ഭരിച്ച കഴിഞ്ഞ എട്ട് വർഷത്തെ പ്രകീർത്തിച്ചുകൊണ്ടും മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പ്രശ്നം കാലുകളോ?
കിം ജോങ് ഉന്നിന്റെ വലിയ കാലുകളാണ് അദ്ദേഹത്തിന് പ്രശ്നമെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ. അതുകൊണ്ട് തന്നെ കിമ്മിന് ശരിയായ രീതിയിൽ നടക്കാൻ കഴിയില്ലെന്നും അമിത ഭാരം മൂലമാണ് കാലിന് ശസ്ത്രക്രിയ നടത്തിയെന്നുമാണ് ജനങ്ങൾക്കിടയിൽ പ്രരിക്കുന്ന വാർത്തകൾ. ഭാരം കുറയ്ക്കുന്നതിനുള്ള വ്യായാമം ചെയ്തുവരുന്ന കിമ്മിന് ഇതിനായി കൂടുതൽ കാലയളവ് ആവശ്യമാണ് എന്നതാണ് മറ്റൊരു വാർത്ത. എന്നാൽ ഇതെക്കുറിച്ച് പ്രതികരിക്കാൻ ഉത്തരകൊറിയൻ അധികൃതർ തയ്യാറായിട്ടില്ല.

കിമ്മിനെ പുകഴ്ത്തി മാധ്യമങ്ങൾ
ജനങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്ന നയങ്ങളും നടപടികളുമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നാണ് മാധ്യമം റിപ്പോർട്ടിൽ പറയുന്നത്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ കഴിഞ്ഞ ഒരു വർഷത്തോളമായി ഉറക്കവും വിശ്രമവും ഇല്ലാതെ ജോലി ചെയ്തുവരികയായിരുന്നുവെന്നാണ് റോഡോങ് ഊന്നിപ്പറയുന്നത്. കിമ്മിന് ജനങ്ങളോടുള്ള സ്നേഹത്തെക്കുറിച്ച് പുകഴ്ത്തുന്ന മാധ്യമം വിദേശങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്കിടയിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നുവെന്നും പറയുന്നു.