Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്സരത്തില്‍ ജയിച്ചാല്‍ സുന്ദരികളെ വിവാഹം ചെയ്യാം

ടോക്യോ: നേരത്തെ ഇന്ത്യന്‍ മോഡല്‍ രാഖി സാവന്തിന് വരനെ തിരഞ്ഞെടുക്കാനെന്നമട്ടില്‍ റിയാലിറ്റി ഷോ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഒട്ടേറെ പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കുമൊടുവില്‍ രാഖിയെ സ്വന്തമാക്കുകയായിരുന്നു പരിപാടിയുടെ രീതി. പ്രേക്ഷകര്‍ക്കിടയില്‍ പരിപാടിക്ക് നല്ല പ്രചാരവും കിട്ടുകയുണ്ടായി.

സമാന രീതിയില്‍ ഒരു ജാപ്പനീസ് ചാനലും റിയാലിറ്റി ഷോയുമായി രംഗത്തെത്തുകയാണ്. നാലു യുവ സുന്ദരികളെ സ്വന്തമാക്കാനാണ് റിയാലിറ്റി ഷോ. മനക(20), സായ(22), കവൊറി(26), എറി(25) എന്നിവരാണവര്‍. അടിവസ്ത്രത്തിലോ നീന്തല്‍ക്കുപ്പായത്തിലോ മാത്രമായാണ് ഇവര്‍ രംഗത്തെത്തുക എന്നുള്ളതിനാല്‍ പ്രേക്ഷകര്‍ പരിപാടിയില്‍ നിന്നും കണ്ണെടുക്കില്ലെന്നുറപ്പാണ്.

wedding

ഇവരെ വെറുതെ സ്വന്തമാക്കാന്‍ സാധിക്കില്ല. വിവിധ റൗണ്ടുകളിലായി നടക്കുന്ന മത്സരങ്ങളും പരീക്ഷണങ്ങളുമെല്ലാം മറികടക്കുന്നവര്‍ക്കു മാത്രമേ സുന്ദരികളെ സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂ. മത്സരത്തില്‍ ജയിച്ചു കഴിഞ്ഞാല്‍ പെണ്‍കുട്ടികളുമായി ഒരുമിച്ചു കഴിയുകയോ സൗഹൃദം പങ്കിടുകയോ എന്തുവേണമെങ്കിലും ആവാം. അതിനായി സുന്ദരികള്‍ കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു.

മത്സരങ്ങള്‍ക്ക് മുന്നോടിയായി പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും കാന്റോ ടിവി എന്ന ചാനല്‍ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. പ്രാഥമിക അഭിമുഖവും പിന്നീട് തുടര്‍ന്നുവരുന്ന മറ്റു മത്സരങ്ങളിലും ജയിക്കുകയും ചെയ്താല്‍ മാത്രമേ പെണ്‍കളുമായുള്ള മത്സരത്തിന് യുവാക്കള്‍ക്ക് അവസരം ലഭിക്കുകയുള്ളൂ. ഇതിനായി ജപ്പാനിലെ എല്ലാ പുരുഷന്മാരെയും പരിപാടിയിലേക്ക് ക്ഷണിക്കുകയാണെന്ന് ചാനല്‍ വക്താവ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+