റിയാലിറ്റി ടിവിതാരം കൊല്ലപ്പെട്ട നിലയില്‍; കാമുകന്‍ അറസ്റ്റില്‍
ലോസ് ആഞ്ചലസ്: അമേരിക്കയില്‍ പ്രചാരം നേടിയ ഒരു റിയാലിറ്റി ഷോയിലെ താരമായിരുന്ന ലീഗല്‍ ദിവ എന്നറിയപ്പെടുന്ന ലൊറെന്‍ഡന നെസ്‌കി(47)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ലോസ് ആഞ്ചലസിലെ സ്വന്തം വീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കാമുകനായ റോബര്‍ട്ട് റീഗനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇദ്ദേഹം തന്നെയാണ് പോലീസിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ഇവര്‍ക്ക് ഒരു മകനുണ്ട്. ചാനല്‍ താരമാകും മുന്‍പ് ലൊറെന്‍ഡന ലോസ് ആഞ്ചലസ് പോലീസിലും പിന്നീട് അഭിഭാഷകയായും ജോലി ചെയ്തിരുന്നതായി പോലീസ് വ്യക്തമാക്കി. വര്‍ഷങ്ങളായി ആണ്‍ സുഹൃത്തിനൊപ്പം സ്വന്തം വീട്ടില്‍ താമസിച്ചുവരികയായിരുന്നു അവര്‍.

1996ലാണ് ലൊറെന്‍ഡന ലോസ് ആഞ്ചലസ് പോലീസ് ഓഫീസറായി ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍, രണ്ടവര്‍ഷത്തിനുശേഷം മികച്ച ജോലി ഉപേക്ഷിച്ച അവര്‍ നിയമം പഠിക്കാനായി ചേര്‍ന്നു. പഠനശേഷമാണ് ഇവര്‍ ലീഗല്‍ ദിവ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. 2003ല്‍ ലോസ് ആഞ്ചലസില്‍ ഒരു ഷോപ്പും ഇവര്‍ തുടങ്ങി.
2008 മുതലാണ് ടിവിയില്‍ പരിപാടിയുമായി ലൊറെന്‍ഡന രംഗത്തെത്തുന്നത്. സ്വന്തം റേഡിയോ പരിപാടിയുമായി തുടക്കമിട്ട ഇവര്‍ പിന്നീട് പേരുകേട്ട ടിവി താരമായി മാറുകയായിരുന്നു. പ്രശസ്തി നേടിയതോടെ ഇവരുടെ കുടുംബ ബന്ധത്തിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസ് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications