കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പാക് അതിര്‍ത്തിയില്‍ നിന്നും നല്ല വാര്‍ത്തകളെന്ന് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യ പാക് സംഘര്‍ഷത്തില്‍ അയവുണ്ടാകുമെന്ന് പ്രതീക്ഷ

  • By Desk
Google Oneindia Malayalam News

ഹനോയി: ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും നല്ല വാര്‍ത്തകള്‍ വരുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിയറ്റ്‌നാമില്‍ ദക്ഷിണ കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം ട്രംപ് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടയിലാണ് ഇന്ത്യയില്‍ നിന്ന് സമാന്യം നല്ല വാര്‍ത്തകള് വരുന്നുണ്ടെന്ന് പരാമര്‍ശമുണ്ടായത്. ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും നല്ല വാര്‍ത്തകളാണെന്നും എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പങ്കുവയ്്ക്കാന്‍ തയ്യാറായിട്ടില്ല.


ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവു വരുന്നുണ്ടെന്നും അത് ഉടന്‍ അവസാനിക്കുമെന്നും അണുവായുധ പ്രഹരണ ശേഷിയുള്ള ഇരു രാജ്യങ്ങളും അതിര്‍ത്തിയിലുള്ള സംഘര്‍ഷത്തില്‍ ഉടന്‍ തീര്‍പ്പുണ്ടാകുമെന്നും പറയുന്നു. ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.

donald-trump12-1551

ഇന്ത്യയ്‌ക്കൊപ്പം ലോകരാജ്യങ്ങളെല്ലാം തന്നെ പാക് സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയ്‌ക്കെതിരെ ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം നിലയുറപ്പിച്ചിരുന്നു. ഇന്ത്യന്‍ വ്യോമസേന ജെയ്ഷ് ഭീകരകേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തെ അമേരിക്ക പിന്തുണച്ചിരുന്നു. എന്താണ് ഇന്ത്യയില്‍ നിന്നുള്ള ശുഭ വാര്‍ത്തയെന്ന് പറയാന്‍ ട്രംപ് തയ്യാറായിട്ടില്ല.

English summary
Reasonably decent news coming from India Pak border says Us President Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X