കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോട് ആക്രമണത്തെപ്പറ്റി ഐസിസോ പാക് സൈന്യമോ അറിഞ്ഞിട്ടില്ലെന്ന് മുഷറഫ്

  • By Sruthi K M
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ച ഭീകരാക്രമണങ്ങളില്‍ ഒന്നായിരുന്നു പത്താന്‍കോട് ആക്രമണം. ഇന്ത്യയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഐസിസ് തീവ്രവാദികള്‍ പോലും ആക്രമണത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ. എന്നാല്‍, മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് പറയുന്നതിങ്ങനെ.

പത്താന്‍കോടില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ചു ഞങ്ങളൊന്നും അറിഞ്ഞില്ലേ എന്നു പറഞ്ഞ് കൈമലര്‍ത്തി കാണിച്ചിരിക്കുകയാണ് പര്‍വേസ് മുഷറഫ്. പത്താന്‍കോട് ആക്രമണത്തെപ്പറ്റി ഐസിസ് തീവ്രവാദി സംഘടനയോ പാക് സൈന്യമോ അറിഞ്ഞിട്ടില്ലെന്നാണ് മുഷറഫ് പറഞ്ഞത്. ഇതിന്റെ ബുദ്ധികേന്ദ്രം ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹര്‍ തന്നെയാണെന്ന് മുഷറഫ് വ്യക്തമാക്കുന്നു.

musharraf-latest

ഈ ആക്രമണത്തെക്കുറിച്ച് ഒരു സൂചന പോലും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ അറിഞ്ഞു കൊണ്ട് നടത്തിയ ആക്രമണമായിരുന്നു എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യത്തിന്റെ സഹായത്തോടെയുണ്ടായ ആക്രമണമല്ല പത്താന്‍കോട് നടന്നത്. മസൂദിനെതിരെ തിരിഞ്ഞതിന് തനിക്കു നേരെയും ഭീഷണിയുണ്ടായിരുന്നുവെന്നും മുഷറഫ് പറയുന്നു.

2003ല്‍ തന്നെ വധിക്കാന്‍ മസൂദ് അസ്ഹര്‍ പദ്ധതിയിട്ടിരുന്നതായും ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുരാജ്യങ്ങളും സമാധാനത്തോടെ മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുഷറഫ് പറഞ്ഞു.

English summary
The former President of Pakistan Pervez Musharraf on Monday made an exceptional statement claiming that Jaish-e-Mohammad chief Masood Azhar - suspected to be the mastermind of Pathankot terror attack - should not be roaming free in Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X