കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഴക്കന്‍ ഗൗത്തയില്‍ നിന്ന് കൂട്ടപ്പലായനം; വിമത സൈന്യം ഭാഗികമായി പിന്‍മാറി

  • By Desk
Google Oneindia Malayalam News

ദമസ്‌ക്കസ്: റഷ്യന്‍ വ്യോമാക്രമണത്തിന്റെ പിന്തുണയോടെ സിറിയന്‍ സൈന്യം വിമത കേന്ദ്രമായ കിഴക്കന്‍ ഗൗത്തയില്‍ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. സിറിയന്‍ സൈന്യത്തിന്റെ ശക്തമായ മുന്നേറ്റത്തെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ നിന്ന് വിമത സൈന്യം പിന്‍വാങ്ങി. അതേസമയം, ഭീകരവാദം തുടച്ചുനീക്കുന്നതു വരെ വിമത പ്രദേശത്തിനെതിരായ ആക്രമണം തുടരുമെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് വ്യക്തമാക്കി. സിറിയയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള യു.എന്‍ രക്ഷാസമിതി പ്രമേയം കാറ്റില്‍ പറത്തിയ സിറിയന്‍ ഭരണകൂടത്തിനെതിരേ പ്രതിഷേധം തുടരുന്നതിനിടയിലാണ് കിഴക്കന്‍ ഗൗത്തക്കെതിരായ ആക്രമണങ്ങള്‍ അവിരാമം തുടരുന്നത്.

13000 സ്ത്രീകളെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്തു; വന്‍ അലര്‍ച്ചകള്‍!! സൈന്യത്തിന്റെ ക്രൂരത13000 സ്ത്രീകളെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്തു; വന്‍ അലര്‍ച്ചകള്‍!! സൈന്യത്തിന്റെ ക്രൂരത

കിഴക്കന്‍ ഗൗത്തയുടെ മൂന്നിലൊന്ന് പ്രദേശങ്ങള്‍ ഇതിനകം സിറിയന്‍ സൈന്യം പിടിച്ചെടുത്തതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു. റഷ്യന്‍ വ്യോമാക്രമണത്തിന്റെ പിന്‍ബലത്തില്‍ അല്‍ നശബിയ്യ, ഉതായ തുടങ്ങിയ ജില്ലകളിലെ കൃഷിയിടങ്ങള്‍, പട്ടണങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. വിമത കേന്ദ്രത്തിന്റെ ഏതാണ്ട് മധ്യഭാഗത്തെ ബയ്ത്ത് സവായില്‍ സിറിയന്‍ സൈന്യം എത്തിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

 al-yarmouk-camp-pal-people-

അതേസമയം, ശക്തമായ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ സിറിയന്‍ വിമത സൈന്യം ഈ പ്രദേശങ്ങളില്‍ നിന്ന് പിന്‍വാങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പുനസ്സംഘടിക്കുന്നതിന് വേണ്ടിയാണ് പിന്‍മാറ്റമെന്നാണ് വിമതരുടെ അവകാശവാദം. കിഴക്കന്‍ ഗൗത്തയുടെ ചിലഭാഗങ്ങളില്‍ നിന്ന് തങ്ങളുടെ സൈന്യം പിന്‍മാറിയതായി വിമതസേനയായ ജെയ്ഷുല്‍ ഇസ്ലാം വക്താവ് സമ്മതിച്ചു. അതേസമയം, സിറിയന്‍ സൈന്യം പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് അവരെ തിരിച്ചോടിക്കുമെന്ന് വക്താവ് ഹംസ് ബിര്‍ഖ്ദാര്‍ പറഞ്ഞു.

നാലുലക്ഷത്തിലേറെ ജനങ്ങള്‍ അധിവസിക്കുന്ന കിഴക്കന്‍ ഗൗസ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ ഉപരോധം നേരിടുകയാണ്. രണ്ടാഴ്ചയിലേറെയായി സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് ആറുന്നൂറിലേറെ പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള സിവിലിയന്‍മാര്‍ വെള്ളമോ ഭക്ഷണമോ മരുന്നോ കിട്ടാതെ മരണത്തിന് കീഴടങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം യു.എന്നിന്റെ നേതൃത്വത്തില്‍ ഇവിടേക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോമിക്കുകയാണ്.

കിഴക്കന്‍ ഗൗത്ത ആക്രമണം: സിറിയന്‍ ഭരണകൂടത്തിനെതിരേ നടപടി വേണമെന്ന് ട്രംപും മെര്‍ക്കലുംകിഴക്കന്‍ ഗൗത്ത ആക്രമണം: സിറിയന്‍ ഭരണകൂടത്തിനെതിരേ നടപടി വേണമെന്ന് ട്രംപും മെര്‍ക്കലും

English summary
Thousands of Syrians are fleeing a government-led offensive on the rebel-held Eastern Ghouta enclave near Damascus as President Bashar al-Assad vowed the fight would continue until the
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X