റെംഡെസിവിർ ബീജത്തിന്റെ തോത് കുറയ്ക്കുമോ? എലികളിൽ നടത്തിയ പഠനം പറയുന്നതിങ്ങനെ... പ്രഖ്യാപനത്തിന് ചൈന
ഷാങ്ഹായ്: കൊറോണ വൈറസ് ചികിത്സയ്ക്കായി പരീക്ഷിച്ച് വരുന്ന റെംഡെസിവിർ പാർശ്വഫലങ്ങളുണ്ടാക്കുമെന്ന് ചൈനീസ് ഗവേഷകർ. ആൺ എലികളിൽ നടത്തിയ പരീക്ഷണത്തിൽ ശുക്ലത്തിന്റെ തോത് കുറയ്ക്കുന്നതായി കണ്ടെത്തിയെന്നാണ് ഗിലിയാഡ് സയൻസസ് എന്ന ഗവേഷണ സ്ഥാപനത്തിലെ ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നത്.
ഷെൻസൻ മെറ്റേണിറ്റി ആൻഡ് ചൈൽഡ് ഹെൽത്ത് കെയർ ആശുപത്രിയും ആൺ ചുണ്ടെലികളിൽ പരീക്ഷണം നടത്തിയിട്ടുണ്ട്. വാക്സിൻ കുത്തിവെച്ച എലികളിൽ ക്രമേണ ബീജത്തിന്റെ എണ്ണത്തിലും ചലനത്തിലും കുറവ് സംഭവിച്ചുവെന്നാണ് ആശുപത്രി ചൂണ്ടിക്കാണിക്കുന്നത്. ബീജത്തിലെ അസാധാരണത്വവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഷെൻസനിലെ രണ്ടാമത്തെ ആശുപത്രിയായ ഷെൻസൻ മെറ്റേണിറ്റി ആൻഡ് ചൈൽഡ് ഹെൽത്ത് കെയറിൽ 28 ആൺ ചുണ്ടെലികളിലാണ് മരുന്ന് കുത്തിവെച്ചത്. പഠന ഫലം ബയോളജി പ്രീ പ്രിന്റ് വെബ്സൈറ്റ് ഏപ്രിൽ 23നാണ് പ്രസിദ്ധീകരിച്ചതെന്നാണ് ബ്ലൂംബെർഗ്ഗ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കോൾഡ് സ്പ്രിംഗ് ഹാർബർ ലബോറട്ടറിയാണ് പ്രീ പ്രിന്റ് വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നത്.

കൊറോണ വൈറസ് ചികിത്സയ്ക്കായി പരീക്ഷിച്ച് വരുന്ന റെംഡെസിവിർ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ആഗോളതലത്തിൽ ചർച്ചയാവുന്നത്. ആദ്യത്തേത് വ്യാഴാഴ്ച ഈ മരുന്ന് മനുഷ്യരിൽ പരീക്ഷിച്ച് പരാജയപ്പെട്ടതോടെയാണ്. കൊറോണ വൈറസ് ചികിത്സയ്ക്ക് ആന്റിവൈറൽ മരുന്നായ റെംഡെസിവിർ ഫലപ്രദമല്ലെന്ന് കണ്ടെത്തിയെന്ന് കാണിച്ച് ഗിലീസ് സയൻസ് തന്നെ റിപ്പോർട്ടും പുറത്തിറക്കിയിരുന്നു.
കൊറോണ വൈറസ് ചികിത്സയിൽ റെംഡെസിവിറിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നടന്ന ക്ലിനിക്കൽ ട്രയലുകളുടെ ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കാനുള്ള തിരക്കിലാണ് ചൈന.












Click it and Unblock the Notifications