കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉര്‍ദുഗാന്‍ വീണ്ടും തുര്‍ക്കി പ്രസിഡന്റ്; കൂടുതല്‍ അധികാരങ്ങള്‍!! രാജ്യം ഏകാധിപത്യത്തിലേക്കോ

Google Oneindia Malayalam News

അങ്കാറ: തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടു. വെല്ലുവിളി ഉയര്‍ത്തിയിരുന്ന മുഹര്‍റം ഇന്‍ജെയേക്കാള്‍ ബഹുദൂരം മുന്നിലാണ് ഉര്‍ദുഗാന്‍. പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഹിത പരിശോധനയ്ക്ക് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പായിരുന്നു ഞായറാഴ്ചത്തേത്.

ഉര്‍ദുഗാന്‍ ഏകാധിപതിയാകുമോ എന്ന ആശങ്ക പ്രതിപക്ഷം ഉയര്‍ത്തുന്നതിനിടെയാണ് ജനങ്ങള്‍ വീണ്ടും അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രസിഡന്റ്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ ആദ്യമായി ഒരുമിച്ച് നടത്തി എന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിയാണ് പാര്‍ലമെന്റില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചത്...

 ഉര്‍ദുഗാന് കിട്ടിയ വോട്ട്

ഉര്‍ദുഗാന് കിട്ടിയ വോട്ട്

പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കിയുള്ള ഭരണഘടനാ ഭേദഗതി 2017 ഏപ്രിലില്‍ നടന്ന ഹിതപരിശോധനയില്‍ ജനങ്ങള്‍ അംഗീകരിച്ചിരുന്നു. ഇതിന് ശേഷം ആദ്യമായിട്ടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാംഘട്ടത്തില്‍ ഒരു സ്ഥാനാര്‍ഥികളും 50 ശതമാനത്തിലധികം വോട്ട് നേടിയിരുന്നില്ലെങ്കില്‍ രണ്ടാംഘട്ടം ആവശ്യമാകുമായിരുന്നു. എന്നാല്‍ ഉര്‍ദുഗാന്‍ 52 ശതമാനം വോട്ട് നേടി.

ഉര്‍ദുഗാന്റെ പ്രതികരണം

ഉര്‍ദുഗാന്റെ പ്രതികരണം

തന്നില്‍ ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ ശ്രമിക്കുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ഇസ്താംബൂളിലെ വസതിയില്‍ ജനങ്ങളെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ പ്രസിഡന്‍ഷ്യല്‍ സംവിധാനം വളരെ വേഗത്തില്‍ നടപ്പാക്കുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. പാര്‍ലമെന്റ് ഭരണത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്ക് മാറിയിരിക്കുകയാണ് തുര്‍ക്കി.

ഏറ്റവും ഉയര്‍ന്ന പോളിങ്

ഏറ്റവും ഉയര്‍ന്ന പോളിങ്

ഉര്‍ദുഗാന് 52.5 ശതമാനം വോട്ടുകള്‍ ലഭിച്ചു. രണ്ടാംസ്ഥാനത്തെത്തിയ റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥി ഇന്‍ജെക്ക് 31.5 ശതമാനം വോട്ടാണ് കിട്ടിയത്. ഔദ്യോഗിക ഫലം പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ 88 ശതമാനമായിരുന്നു പോളിങ്.

പ്രതിപക്ഷത്തിന് സംശയം

പ്രതിപക്ഷത്തിന് സംശയം

2014ലെ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ ശക്തനായിരിക്കുകയാണ് ഉര്‍ദുഗാന്‍. ഒരു ദശാബ്ദത്തിലധികം തുര്‍ക്കിയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ച ശേഷമാണ് ഉര്‍ദുഗാന്‍ പ്രസിഡന്റായത്. പിന്നീട് പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ഇത്തരം നീക്കങ്ങള്‍ പ്രതിപക്ഷം സംശയത്തോടെയാണ് കാണുന്നത്.

പാര്‍ലമെന്റിലെ സീറ്റുകള്‍

പാര്‍ലമെന്റിലെ സീറ്റുകള്‍

ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിയും ദേശീയവാദികളായ നാഷണലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയും സഖ്യം ചേര്‍ന്നാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇവര്‍ മികച്ച വിജയം നേടി പാര്‍ലമെന്റില്‍ ഭൂരിപക്ഷം കരസ്ഥമാക്കിയെന്നാണ് സര്‍ക്കാര്‍ മാധ്യമമായ അനദോളു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. എകെ പാര്‍ട്ടിക്ക് 293 സീറ്റും നാഷണലിസ്റ്റ് പാര്‍ട്ടിക്ക് 50 സീറ്റും ലഭിച്ചു.

കൂടുതല്‍ പരിഷ്‌കാരങ്ങള്‍

കൂടുതല്‍ പരിഷ്‌കാരങ്ങള്‍

600 അംഗ സഭയാണ് തുര്‍ക്കി പാര്‍ലമെന്റ്. ഉര്‍ദുഗാന്റെ പാര്‍ട്ടി നിലവില്‍ കേവലഭൂരിപക്ഷം മറികടന്നിട്ടുണ്ട്. 99 ശതമാനം വോട്ടെണ്ണിക്കഴഞ്ഞപ്പോഴുള്ള വിവരമാണിത്. ഇനി ഫലത്തില്‍ യാതൊരു മാറ്റവും സംഭവിക്കില്ല. കുര്‍ദുകളുടെ പാര്‍ട്ടി 67 സീറ്റ് നേടി. രാജ്യത്ത് കൂടുതല്‍ സാമ്പത്തിക-രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ ഉര്‍ദുഗാന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

English summary
Turkey's Erdogan Wins Presidential Polls, Extending 15-Year Grip On Power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X