'പരസ്പര നികുതി-ഇന്നാണ് ആ സുപ്രധാന ദിനം'; മോദിയുമായുള്ള കൂടിക്കാഴ്ചക്ക് മുൻപ് ട്രംപിന്റെ ട്വീറ്റ്, ആകാംക്ഷ
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് തൊട്ട് മുൻപ് ട്വീറ്റുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പരസ്പര നികുതി സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന സൂചന നൽകുന്നതാണ് ട്രംപിന്റെ കുറിപ്പ്. ഇന്നാണ് ആ വലിയ പ്രഖ്യാപനം എന്നും ട്രംപ് ട്വീറ്റിൽ പറയുന്നുണ്ട്.
'മൂന്ന് മികച്ച ആഴ്ചകൾ, ഒരുപക്ഷെ എക്കാലത്തേയും മികച്ചത്, എന്നാൽ ഇന്നാണ് ആ സുപ്രധാന ദിനം, പരസ്പര നികുതി,അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ', ട്രംപ് ട്വീറ്റിൽ പറഞ്ഞു. തങ്ങൾക്ക് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് പരസ്പര നികുതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. യുഎസിന് ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ മോദി സർക്കാർ നടപടിയെ നേരത്തേ ട്രംപ് വിമർശിച്ചിരുന്നു. ചില ഉത്പന്നങ്ങൾക്ക് കനത്ത തീരുവയാണ് ഇന്ത്യ ചുമത്തിയതെന്നും അതിനാൽ അതേ രീതിയിവൽ തന്നെ തീരുവ ചുമത്താനാണ് യുഎസിന്റെ തീരുമാനം എന്നുമാണ് ട്രംപ് നേരത്തേ പറഞ്ഞത്.

'ഇനി പരസ്പര നികുതിയായിരിക്കും വരിക, നിങ്ങൾ ഈ വാക്ക് കേട്ടുകൊണ്ടിരിക്കുന്നുണ്ടാകും. ഞങ്ങൾക്ക് മേൽ നികുതി ചുമത്തിയാൽ ഞങ്ങളും ചുമത്തും, എല്ലാ രാജ്യങ്ങൾക്ക് മേലും ചുമത്തും', ട്രംപ് പറഞ്ഞു. ഇന്ത്യയും ബ്രസീലുമാണ് യുഎസ് ഉത്പന്നങ്ങൾക്ക് കൂടുതൽ ഇറക്കുമതി തീരുവ ചുമത്തുന്നത്. യുഎസ് ഭരണകുടം ഇക്കാര്യത്തിൽ ആവർത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. യുഎസിന്റെ ഇറക്കുമതിക്ക് ഇത് വലിയ തടസം സൃഷ്ടിക്കുകയാണെന്നും ന്യായമായ വ്യാപരത്തെ തടസപ്പെടുത്തുകയാണെന്നുമാണ് യുഎസ് വിമർശിച്ചത്.
മെക്‌സിക്കോയിൽ നിന്നും കാനഡയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക തീരുവയും നേരത്തേ ട്രംപ് ഭരണകുടം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയി. മാർച്ച് ഒന്ന് വരെ തീരുവ ചുമത്തില്ലെന്നായിരുന്നു അറിയിച്ചത്. യുഎസ് ഉയർത്തിയ കുടിയേറ്റ പ്രശ്നങ്ങളിലേയും മയക്കുമരുന്ന് കടത്ത് വിഷയങ്ങളിലേയും ആശങ്ക പരിഹരിക്കാൻ മെക്സിക്കോയും കാനഡയും സമ്മതിച്ചതിനെ തുടർന്നായിരുന്നു ഇത്.
മോദി ട്രംപ് കൂടിക്കാഴ്ച
വെള്ളിയാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് വൈറ്റ് ഹൗസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തുക. തുടർന്ന് ഇരുനേതാക്കളും സംയുക്ത വാർത്താസമ്മേളനം നടത്തും. പ്രധാനമന്ത്രി ടെക് ഭീമന്‍ എലോണ്‍ മസ്‌ക്, ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകനും രാഷ്ട്രീയക്കാരനുമായ വിവേക് രാമസ്വാമിയുമായും കൂടിക്കാഴ്ച നടത്തും.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications