Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീഷണിയായി മാറിയ ഡ്രൈവറെ സിനിമ സ്റ്റൈലില്‍ പിടികൂടി ദുബായ് പൊലീസ്

ദുബായ്: വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി മാറിയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് എന്ന് വെറുതെ പറഞ്ഞാല്‍ പോരെ സിനിമ സ്‌റ്റൈലിലുള്ള കാര്‍ ചേസിലൂടെയാണ് ഈ ഡ്രൈവറെ പിടികൂടാന്‍ കഴിഞ്ഞത് . വാഹനം നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും യാതൊരു കൂസലുമില്ലാതെ വെട്ടിച്ച് കടക്കുകയായിരുന്നു ഡ്രൈവര്‍ .

പട്രോളിംഗ് സംഘമാണ് ഏറെ അപകടകാരിയായ ഈ ഡ്രൈവറെ കണ്ടത് . മറ്റ് വാഹനങ്ങളെ ഇടിയ്ക്കുന്ന തരത്തിലായിരുന്നു ഡ്രൈവിംഗ് . ഏത് നിമിഷവും ഒരു അപകടം ഉണ്ടായേക്കാം എന്ന് ഭയന്നാണ് പൊലീസ് ഇയാളെ പിന്തുടര്‍ന്നത് .

Crime

ഒരുവിധത്തിലും ഡ്രൈവറെ പിടികൂടാന്‍ കഴിയുന്നില്ലെന്ന് മനസിലാക്കിയ പൊലീസ് പിന്നീട് കൂടുതല്‍ പട്രോളിംഗ് സംഘങ്ങളെ വിളിച്ച് വരുത്തുകയായിരുന്നു . മൂന്ന് പട്രോളിംഗ് സംഘങ്ങള്‍ മണിയ്ക്കൂറുകള്‍ പിന്തുടര്‍ന്നാണ് യുവാവിനെ പിടികൂടിയത് .

ഇയാള്‍ നാല് ദിവസം പൊലീസ് കസ്റ്റഡിയിലായിരിയ്ക്കും. മറ്റ് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന ഡ്രൈവറുടെ പെരുമാറ്റമാണ് അയാളെ പൊലീസ് പിടിയിലാക്കാന്‍ കാരണമായത് . നിഷ്‌കളങ്കരായ ആളുകളുടെ മരണത്തിന് ഇടയാക്കാന്‍ ഇതുപോലുള്ള ഡ്രൈവര്‍മാരെ അനുവദിയ്ക്കില്ലെന്ന് പൊലീസ് പറഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+