Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിലെ ഏറ്റവും വിലയേറിയ വീട്; സ്വന്തമാക്കിയ തുക കേട്ട് ഞെട്ടരുത്, റെക്കോര്‍ഡ് ഡീല്‍

uae

ദുബായ്: മാസങ്ങള്‍ക്ക് മുമ്പ് ദുബായിലെ ഏറ്റവും വലിയ ആഡംബര വീട് ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി സ്വന്തമാക്കിയ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇളയ മകന് വേണ്ടി 640 കോടി രൂപയുടെ വീടാണ് അംബാനി കുടുംബം വാങ്ങിയത്. ദുബായിലെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രോപ്പര്‍ട്ട് കാരാറാണിതെന്നാണ് അന്ന് പറയപ്പെട്ടത്. എന്നാല്‍ ഇപ്പോഴിതാ ആ കരാറിനെയൊക്കെ വെല്ലുന്ന ഒരു വീടിെന കുറിച്ചുള്ള വാര്‍ത്തയാണ് ഗള്‍ഫ് മാധ്യമങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യുന്നത്. 920 കോടിയോളം രൂപയാണ് ഈ വീടിനെന്നാണ് റിപ്പോര്‍ട്ട്.

എല്ലാ റെക്കോര്‍ഡുകളും

എല്ലാ റെക്കോര്‍ഡുകളും

39,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഒമ്പത് കിടപ്പുമുറിയുള്ള ഈ വീട് ഫെബ്രുവരി ഒന്നിനാണ് രജിസ്റ്റര്‍ ചെയ്തത്. കോടിക്കണക്കിന് രൂപ വിലയുള്ള ഈ വീട് ദുബായിലെ മറ്റ് കരാറുകളുടെ എല്ലാ റെക്കോര്‍ഡുകളും മായ്ച്ചു കളഞ്ഞു. ആഗസ്റ്റില്‍ ജുമൈറയിലെ അറ്റ്ലാന്റിസ് ദി റോയല്‍ റെസിഡന്‍സില്‍ 163 ദശലക്ഷം ദിര്‍ഹത്തിന്റെ വീടായിരുന്നു മറ്റൊരു റെക്കോര്‍ഡ് വില്‍പ്പന.

അഞ്ജാതനായ കോടീശ്വരന്‍

അഞ്ജാതനായ കോടീശ്വരന്‍

അംബാനിയുടെ റെക്കോര്‍ഡ് നേരത്തെ തന്നെ ഒരു വ്യവസായി ഭേദിച്ചിരുന്നു. ഗള്‍ഫ് എമിറേറ്റുകളില്‍ നടന്ന റിയല്‍ എസ്റ്റേറ്റ് ഡീലുകളില്‍ ഏറ്റവും വലുതായിരുന്നു അത്. അഞ്ജാതനായ കോടീശ്വരന്‍ 82.4 മില്യണ്‍ ഡോളറിനാണ് ഈ വീട് സ്വന്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ റെക്കോര്‍ഡിനെയാണ് ഈ ഡീല്‍ ഭേദിച്ചത്. ഇപ്പോഴത്തെ ഈ വീടിന്റെ പ്രത്യേകതകള്‍ എല്ലാവരെയും ഞെട്ടിക്കുന്നതാണ്.

ആഡംബര ഭവനങ്ങള്‍

ആഡംബര ഭവനങ്ങള്‍

ജനുവരി 12 മുതല്‍ ഫെബ്രുവരി 1 വരെ, ജുമൈറ ബേ ആസ്ഥാനമായി 2 ബില്യണ്‍ ദിര്‍ഹത്തിലധികമുള്ള ഇടപാടുകളാണ് നടത്തിയത്. ദുബായില്‍ ആഡംബര ഭവനങ്ങള്‍ സ്വന്തമാക്കുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയാണ്. 410 ദിര്‍ഹത്തിന്റെ ഇത്തരം ഡീലുകള്‍ ആ വസ്തുതയാണ് സാക്ഷ്യപ്പെടുത്തുന്നത്.

ദുബായിലെ പെന്റ്ഹൗസ്

ദുബായിലെ പെന്റ്ഹൗസ്

ഇപ്പോഴത്തെ 410 മില്യണ്‍ ദിര്‍ഹത്തിന്റെ വില്‍പ്പന എല്ലാ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. ദുബായിലെ പെന്റ്ഹൗസ് പ്രൈസ് ടാഗുകള്‍ക്കായി ഇത് പുതിയ മാനദണ്ഡം സ്ഥാപിക്കുന്നതിന് സഹായിക്കും. കൂടാതെ സ്വകാര്യമായോ അല്ലാതെയോ കൂടുതല്‍ വിലയുള്ള പെന്റ്ഹൗസുകള്‍ ഇതിനകം തന്നെ പട്ടികയപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും സുരക്ഷിതം

ഏറ്റവും സുരക്ഷിതം

200 മില്യണ്‍ ദിര്‍ഹത്തിന്റെ വരെ പെന്റ്ഹൗസ് ഡീലുകള്‍ വേനല്‍ക്കാലത്തിന് മുമ്പ് തന്നെ നടക്കുമെന്നാണ് വ്യവസായ സ്രോതസുകള്‍ വ്യക്തമാക്കുന്നത്. യു എ ഇയില്‍ നിക്ഷേപിക്കുന്നത് ഏറ്റവും സുരക്ഷിതമാണെന്നാണ് നിക്ഷേപകര്‍ വിശ്വസിക്കുന്നത്. യു എ ഇയിലെ സ്ഥിരതയും സുരക്ഷിതത്വവും നിക്ഷേപകരെ 2022ല്‍ യു എ ഇയിലേക്ക് ആകര്‍ഷിച്ചിരുന്നു. 2023ലും ഇത് തുടരുമെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

റിയല്‍ എസ്റ്റേറ്റ് വിപണി

റിയല്‍ എസ്റ്റേറ്റ് വിപണി

ദുബായിലെ ഏറ്റവും വലിയ ആഡംബര ഭവനങ്ങള്‍ക്കായി ഇപ്പോഴും ഡീലുകള്‍ അന്തിമഘട്ടത്തിലാണ്, ഇവയില്‍ ചിലത് പുതിയ നിക്ഷേപകരില്‍ നിന്നുള്ളതാണ്. ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ ദുബായിലും യു എ ഇയിലും ഇത്തരം ഡീലുകള്‍ നടന്നേക്കുമെന്നാണ് റിയല്‍ എസ്റ്റേറ്റ് വിപണിയിലുള്ളവര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+