2030ൽ ഭൂമിയിൽ വൻ പ്രളയങ്ങളുണ്ടാകും; നാസയുടെ മുന്നറിയിപ്പ്, കാരണമിതാണ്...
കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിയി പ്രളയം ഉണ്ടാകാറുണ്ട്
ന്യൂഡൽഹി: ഒൻപത് വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ വൻ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി നാസ. ചന്ദ്രന്റെ സഞ്ചാര പദത്തിലുണ്ടാകുന്ന മാറ്റമാണ് ഇതിന് പ്രധാന കാരണമായി ഗവേഷകർ ചൂണ്ടികാണിക്കുന്നത്. 2030ഓടെ ചന്ദ്രന്റെ സഞ്ചാരപദത്തിൽ മാറ്റമുണ്ടാകുമ്പോൾ സമുദ്രനിരപ്പ് കുത്തനെ ഉയരുകയും ഇത് പ്രളയത്തിലേക്ക് നയിക്കുകയും ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പ്രളയമുണ്ടാകുമെങ്കിലും അമേരിക്കയിലായിരിക്കും ഇതിന്റെ പ്രത്യാഘാതം ഏറെ ബാധിക്കുകയെന്നും നാസ അറിയിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിയി പ്രളയം ഉണ്ടാകാറുണ്ട്. ഇതിന് പുറമെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം സമുദ്രനിരപ്പ് ഉയരുന്നതിനും പ്രളയത്തിനും കാരണമാകുന്നത്. ജൂൺ 21 ന് പ്രസിദ്ധീകരിച്ച നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേണലിലാണ് ഇക്കാര്യം പറയുന്നത്.
ഈ അധിക വെള്ളപ്പൊക്ക ദിനങ്ങൾ വർഷത്തിൽ തുല്യമായി വ്യാപിക്കില്ലെന്നും എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഒരുമിച്ച് ക്ലസ്റ്റർ ആകാമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു; യുഎസിലെ തീരപ്രദേശങ്ങൾ ഇപ്പോൾ മാസത്തിൽ രണ്ടോ മൂന്നോ വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുന്നു, ഉടൻ തന്നെ ഒരു ഡസനോ അതിൽ കൂടുതലോ നേരിടേണ്ടിവരുമെന്ന് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തു.
ഈ നീണ്ടുനിൽക്കുന്ന തീരദേശ വെള്ളപ്പൊക്ക കാലഘട്ടങ്ങൾക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചില്ലെങ്കിൽ ജീവിതത്തിനും ഉപജീവനത്തിനും വലിയ തടസ്സമുണ്ടാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഈ പ്രളയങ്ങൾ ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കാനും സാധ്യതയുണ്ട്.
Recommended Video
പഠന പ്രകാരം 2030 ന്റെ പകുതിയോടെ ഭൂമിയിൽ വൻ പ്രളയങ്ങൾ സംഭവിച്ചേക്കാമെന്നാണ്. സമുദ്രത്തോട് അടുത്തുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാകുമെന്നാണ് പ്രവചനം. വേലിയേറ്റം ഭീകരമായിരിക്കുമെന്നും വെള്ളം ഏറെ ഉയരത്തിൽ പൊങ്ങുമെന്നും പഠന റിപ്പോർട്ടിലുണ്ട്. 18.6 മാസത്തോളം ഈ പ്രതിഭാസം തുടർന്നേക്കും. വേലിയേറ്റങ്ങൾ കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങൾ പതിവാകും.












Click it and Unblock the Notifications