കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസില്‍ നേരത്തയേുള്ള വോട്ടിങ്ങില്‍ റെക്കോര്‍ഡ് വര്‍ധനവ്; 22 മില്യണ്‍ വോട്ടുകള്‍ രേഖപ്പെടുത്തി

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നേരത്തയുള്ള വോട്ടിങ്ങില്‍ (ഏര്‍ളി വോട്ടിങ്) വന്‍ മുന്നേറ്റമാണ് ഇത്തവണയുള്ളതെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. വെള്ളിയാഴ്ച ഉച്ച മുതല്‍ തന്നെ 50 സംസ്ഥാനങ്ങളില്‍ നേരത്തേയുള്ള ബാലറ്റുകള്‍ ലഭ്യമായിരുന്നു. ഇതില്‍ 22 മില്യണ്‍ ആളുകള്‍ ഇതിനോടകം തങ്ങളുടെ വോട്ടിങ് പൂര്‍ത്തിയാക്കിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തേയുള്ള വോട്ടിങ്ങില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്.

കോണ്‍ഗ്രസ് മാണി സാറിനെ പിന്നില്‍ നിന്ന് കുത്തി; പാലാ തിരഞ്ഞെടുപ്പിലും ചതിയുണ്ടായതായി ജോസ് കെ മാണികോണ്‍ഗ്രസ് മാണി സാറിനെ പിന്നില്‍ നിന്ന് കുത്തി; പാലാ തിരഞ്ഞെടുപ്പിലും ചതിയുണ്ടായതായി ജോസ് കെ മാണി

കഴിഞ്ഞ തവണ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 16 ശതമാനം വരുന്ന വോട്ടുകളാണ് ഇത്തവണ ഇതിനോടകം തന്നെ പോള്‍ ചെയ്തിരിക്കുന്നത്. 2016 ൽ ഏകദേശം 57 ദശലക്ഷം അമേരിക്കക്കാരാണ് നേരത്തെ വോട്ട് ചെയ്ത എന്നാല്‍ ഇത്തവണ ഏര്‍ളി വോട്ടിങ് സംവിധാനം നിലവില്‍ വന്ന മണിക്കൂറുകള്‍ക്കകം തന്നെ 22,138,350 പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് യുഎസ്. ഇലക്ഷൻ പ്രോജക്റ്റ് ഡാറ്റ പ്രകാരമുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

america

പാർട്ടി രജിസ്ട്രേഷൻ ഡാറ്റ നൽകുന്ന 15 സംസ്ഥാനങ്ങളിൽ, രജിസ്റ്റർ ചെയ്ത ഡെമോക്രാറ്റുകൾ 5.2 ദശലക്ഷത്തിലധികം ബാലറ്റുകൾ മടക്കി നൽകിയിട്ടുണ്ട് ഇത് രജിസ്റ്റർ ചെയ്ത റിപ്പബ്ലിക്കൻമാർ അയച്ച മൊത്തം ബാലറ്റുകളുടെ (2.2 ദശലക്ഷം) ഇരട്ടിയിലധികം വരും. പെൻ‌സിൽ‌വാനിയയിൽ‌, 518,000 വോട്ടുചെയ്‌ത ബാലറ്റുകളില്‍ 76% ഡെമോക്രാറ്റുകളിൽ‌ നിന്നും 16% റിപ്പബ്ലിക്കൻ‌മാരിൽ‌ നിന്നുമാണ് വ്യാഴാഴ്ച തിരിച്ചെത്തിയത്.

മടങ്ങിയെത്തിയ ബാലറ്റുകളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ, ഡെമോക്രാറ്റുകൾ ഫ്ലോറിഡയിൽ 20 പോയിന്റ് ലീഡും നോർത്ത് കരോലിനയിൽ 32 പോയിന്റ് ലീഡും നേടിയിട്ടുണ്ടെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. 2016 ല്‍ മിഷിഗനില്‍ ഈ ഘട്ടത്തിൽ, ബാലറ്റ് രേഖപ്പെടുത്തിയ വോട്ടർമാരിൽ 83% പേരും 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരായിരുന്നു. എന്നാല്‍ 2020 ൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവരില്‍ 53% വോട്ടർമാർ മാത്രമാണ് 65 വയസ് പ്രായമുള്ളവർ.

Recommended Video

cmsvideo
Kamala Harris has stopped Election Campaign

പോളിങ് ദിവസം വോട്ട് ചെയ്യാന്‍ അസൗകര്യമുള്ളവര്‍ക്കും ഇഷ്ടമില്ലാത്തവര്‍ക്കും വേണ്ടിയാണ് നേരത്തേയുള്ള വോട്ടിങ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് മുതല്‍ മൂന്ന് ദിവസം മുമ്പ് വരെ നേരത്തേയുള്ള വോട്ടിങ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും. വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി മുന്‍കൂര്‍ വോട്ടിങിനായി നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും പോളിങ് സ്റ്റേഷനിലെത്തി പോള്‍ ചെയ്യുകയാണ് ചെയ്യുന്നത്.

English summary
Record increase in early voting in US; So far, 22 million votes have been polled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X