കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടക്കാന്‍ റെഡ് കാര്‍പറ്റ്!!!സ്വാഗതം ഹിന്ദിയില്‍!!!മോദിക്ക് ലഭിച്ചത് തകര്‍പ്പന്‍ സ്വീകരണം

നെതന്യാഹു അഭിസംബോധന ചെയ്തത് ഹിന്ദിയില്‍

Google Oneindia Malayalam News

ജറുസലേം: അവാര്‍ഡു നിശകള്‍ക്കു സമാനമായി ചുവപ്പു പരവതാനിയില്‍ നടത്തം. ഹിന്ദിയില്‍ സ്വാഗതം. ഹീബ്രുഭാഷയില്‍ അഭിസംബോധന ചെയ്ത് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ കൗതുകമുണര്‍ത്തുന്ന പല കാര്യങ്ങളുമുണ്ടായിരുന്നു. രാജകീയ സ്വീകരണമാണ് ഇസ്രയേലില്‍ മോദിക്ക് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റിനും മാര്‍പാപ്പക്കും മാത്രമേ ഇസ്രയേലില്‍ ഇത്തരത്തിലുള്ള സ്വീകരണം ലഭിച്ചിട്ടുള്ളൂ.

ടെല്‍ അവീവില്‍ വിമാനമിറങ്ങിയ മോദിയെ സ്വീകരിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടാണ് എത്തിയത്. വിമാനത്താവളത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങിക്കേട്ടു.70 വര്‍ഷമായി തങ്ങള്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നുവെന്ന് നെതന്യാഹു പറഞ്ഞു.നെതന്യാഹുവിന് മോദിയെക്കുറിച്ചു പറയാനേ നേരമുള്ളൂ എന്ന് വാര്‍ത്താ വിതരണ മന്ത്രി ആയൂബ് കാറയും. മഹാനായ ലോകനേതാവെന്നും തങ്ങളുടെ ഉറ്റ സുഹൃത്തെന്നുമാണ് നെതന്യാഹു മോദിയ വിശേഷിപ്പിച്ചത്.

റെഡ് കാര്‍പ്പറ്റിലൂടെ നടത്തം

റെഡ് കാര്‍പ്പറ്റിലൂടെ നടത്തം

പ്രത്യേകം തയ്യാറാക്കിയ ചുവപ്പു പരവതാനിയിലൂടെയാണ് വിമാത്താവളത്തില്‍ നിന്നും മോദി നടന്നു നീങ്ങിയത്. സ്വീകരിക്കാനെത്തിയവര്‍ മോദിയെ അനുഗമിച്ചു.

ഹിന്ദിയില്‍ അഭിസംബോധന

ഹിന്ദിയില്‍ അഭിസംബോധന

സ്വാഗതം സുഹൃത്തേ എന്നു ഹിന്ദിയില്‍ അഭിസംബോധന ചെയ്താണ് മോദിയെ നെതന്യാഹു സ്വീകരിച്ചത്. തുടര്‍ന്ന് ഇന്ത്യയുടെ മഹാനായ നേതാവെന്നും ലോകനേതാവെന്നും വിശേഷണം. സ്വീകരണസംഘത്തില്‍ ഇസ്രയേല്‍ നേതൃനിരയിലെ പ്രമുഖരുമുണ്ടായിരുന്നു. ഇരു പ്രധാന മന്ത്രിമാരും മൂന്നു തവണ ആലിംഗനം ചെയ്തു.

മോദി തുടങ്ങിയത് ഹീബ്രു ഭാഷയില്‍

മോദി തുടങ്ങിയത് ഹീബ്രു ഭാഷയില്‍

ഹീബ്രു ഭാഷയില്‍ നമസ്‌കാരം പറഞ്ഞാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്. വ്യവസായം,കൃഷി,പ്രതിരോധം തുടങ്ങിയ എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് മോദി വ്യക്തമാക്കി. ഭീകരതക്കെതിരെ ഒരുമിച്ച് പോരാടുമെന്നും മോദി പറഞ്ഞു.

ആകാശമെന്ന അതിരും കടന്നു

ആകാശമെന്ന അതിരും കടന്നു

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തിന് ആകാശമാണ് അതിരെന്ന് മോദി പറഞ്ഞപ്പോള്‍ ആകാശമെന്ന അതിരും ഇപ്പോള്‍ കടന്നിരിക്കുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

മോദി പോകുന്നിടത്തെല്ലാം നെതന്യാഹുവും

മോദി പോകുന്നിടത്തെല്ലാം നെതന്യാഹുവും

സാധാരണയായി ലോകനേതാക്കളെത്തുമ്പോള്‍ ചര്‍ച്ചക്കു പുറമേ അവരോടൊപ്പം പ്രഭാതഭക്ഷണം,ഉച്ചയൂണ്,അത്താഴം, ഇതിലേതെങ്കിലുമൊന്നാണ് നെതന്യാഹുവിന്റെ പതിവ്. എന്നാല്‍ ഇസ്രയേലില്‍ മോദി പങ്കെടുക്കുന്ന മിക്ക പരിപാടികളിലും നെതന്യാഹു ഒപ്പമുണ്ടാകും.

മോദിപ്പൂവ്

മോദിപ്പൂവ്

മോദിയോടുള്ള ബഹുമാനാര്‍ത്ഥം ഇസ്രയേലിലെ ക്രൈസാന്തിയം പുഷ്പത്തിന് 'മോദി' എന്ന പേരു പോലും ലഭിച്ചിരിക്കുകയാണ്. ഇസ്രയേല്‍ സര്‍ക്കാരിന്റെ ഒദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് കൈസാന്തിയം പുഷ്പം ഇനി മുതല്‍ മോദി എന്ന പേരിലറിയപ്പെടുമെന്ന അറിയിപ്പ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇസ്രായേലിലെ ക്രൈസാന്തിയം പുഷ്പത്തിന് മോദിയുടെ പേരു നല്‍കിക്കൊണ്ടുള്ള അറിയിപ്പില്‍ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബാംഗ്ലേയും ട്വീറ്റ് ചെയ്തു.

വന്‍ സുരക്ഷാ സന്നാഹങ്ങളുള്ള ഹോട്ടലില്‍ താമസം

വന്‍ സുരക്ഷാ സന്നാഹങ്ങളുള്ള ഹോട്ടലില്‍ താമസം

വന്‍ സുരക്ഷാ സന്നാഹങ്ങളുള്ള ഹോട്ടലിലാണ് ഇസ്രയേല്‍ സര്‍ക്കാര്‍ മോദിക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ബോംബാക്രമണത്തെയും രാസാക്രമത്തെയും ചെറുക്കാന്‍ ശക്തിയുള്ള മുറിയിലായിരിക്കും ഇസ്രയേലിലെ മോദിയുടെ വാസം.

English summary
Red Carpet Welcome Done, PM Narendra Modi Gets Down To Business In Israel Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X